മകനെ പട്ടിണിക്കിട്ട് കൊന്ന് അമ്മ; യുഎസില്‍ ഇന്ത്യക്കാരി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അമ്മയെ അറസ്റ്റ് ചെയ്ത് യുഎസ് പൊലീസ്.  നോര്‍ത്ത് കരോനിലയിലാണ് സംഭവം. ഇന്ത്യക്കാരിയായ പ്രിയങ്ക തിവാരിയാണ് 10 വയസുകാരനായ മകനെ കൊലപ്പെടുത്തിയത്. കണ്‍ട്രോള്‍ റൂമിലേക്കെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പൊലീസ് മനസിലാക്കിയത്. പിന്നാലെ 33കാരിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: നാവില്‍വെച്ചാല്‍ അലിഞ്ഞുപോകും; അരമണിക്കൂറിനുള്ളിലുണ്ടാക്കാം കിടിലന്‍ താറാവ് മപ്പാസ്

തന്റെ മകന്‍ അബോധാവസ്ഥയിലാണെന്നും ഒരു പ്രതികരണവും നടത്തുന്നില്ലെന്നും പ്രിയങ്ക തന്നെയാണ് പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ക്കൊപ്പം പൊലീസ് സ്ഥലത്തെത്തി. സിപിആര്‍ അടക്കമുള്ള ചികിത്സ നല്‍കിയെങ്കിലും കുട്ടി മരിച്ചിരുന്നു. കൂടുതല്‍ പരിശോധനയിലാണ് കുട്ടി മുഴുപട്ടിണിയിലായിരുന്നെന്ന് മനസിലാവുന്നത്. ഭാരം കുറഞ്ഞ് എല്ലും തോലുമായ നിലയിലായിരുന്നു കുട്ടിയുടെ മൃതശരീരം. മരണപ്പെട്ട കുട്ടിയെ ഏറെ നാളായി വീടിന് പുറത്ത് കാണാറില്ലായിരുന്നുവെന്നു അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി.

ALSO READ: ചുറ്റികകൊണ്ട് തലയ്ക്കടിച്ചതോടെ തലയോട്ടി പിളര്‍ന്നു, കത്തികൊണ്ട് ശരീരം കുത്തിക്കീറി; പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നത് അതിക്രൂരമായി

പിന്നാലെ കുട്ടിയുടെ അമ്മ പ്രിയങ്കയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ജനുവരി 11ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കുട്ടിയുടെ മരണം സംഭവിച്ച് വിശദവിവരങ്ങള്‍ പുറത്തുവരൂ. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരന്‍ ആരോഗ്യവകുപ്പ് അധികൃധരുടെ സംരക്ഷണയിലാണ്. പ്രിയങ്കയും ഭര്‍ത്താവും ഏറെ നാളായി പിരിഞ്ഞ് കഴിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News