ലോകത്തില്‍ ഏറ്റവും കൂടുതല്‍ പല്ലുകളുള്ള വനിത എന്ന് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരിയായ കല്‍പനാ ബാലന്‍. പ്രായപൂര്‍ത്തിയായവരില്‍ കണ്ടുവരുന്നത് 32 പല്ലാണെങ്കില്‍ കല്‍പനയ്ക്ക് 38 പല്ലുകളുണ്ട്. സര്‍ജറി ചെയ്ത് പല്ലുകള്‍ നീക്കം ചെയ്യാമെന്ന് ഡന്റിസ്റ്റുകള്‍ പറഞ്ഞിരുന്നെങ്കിലും ഭയം കാരണം അവ കളഞ്ഞിരുന്നില്ല.
Also Read : അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി, ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിക്കും
സാധാരണ ഗിന്നസ് റെക്കോര്‍ഡില്‍ പറയുന്നതനുസരിച്ച് കല്‍പനയ്ക്ക് താഴെ ഭാഗത്തുള്ള മോണയില്‍ നാലുപല്ലുകളും മുകളില്‍ രണ്ടുപല്ലുകളുമാണ് ഉള്ളത്. 38 വയസാണ് കല്‍പനയുടെ പ്രായം.
കൗമാരക്കാലത്തുതൊട്ട് സാധാരണയിലധികം പല്ലുണ്ടാകുന്ന രീതി കല്‍പനയ്ക്കുണ്ടായിരുന്നുവെന്നും അതുവഴി വലിയ വേദനയും ഭക്ഷണം കഴിക്കുന്നതില്‍ ബുദ്ധിമുട്ടും അനുഭവിച്ചിരുന്നതായി കല്‍പന പറയുന്നു. റെക്കോര്‍ഡ് നേടാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ പല്ലുകളുള്ള പുരുഷന്‍ കാനഡക്കാരനായ ഇവാനോ മെലോണി എന്ന 41കാരനാണ്. ഹൈപ്പര്‍ഡന്റിയ, പോളിഡന്റിയ എന്നിവയാണ് ഈ അവസ്ഥയുടെ പേര്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here