അഞ്ജുവിനെ വിവാഹം ക‍ഴിക്കില്ലെന്ന് പാക് യുവാവ്, താമസം രണ്ട് മുറികളില്‍

ഇന്ത്യയില്‍ നിന്ന് തന്നെ കാണാനെത്തിയ സുഹൃത്തായ അഞ്ജുവിനെ വിവാഹം ക‍ഴിക്കില്ലെന്ന് പാക് സ്വദേശി  നസ്റുല്ല. വിവാഹിതയായ യുവതിയുമായി പ്രണയത്തിലല്ലെന്നും ഇയാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വീസയുടെ കാലാവധി തീരുന്ന ഓഗസ്റ്റ് 20നു മുൻപ് അഞ്ജു ഇന്ത്യയിലേക്കു തന്നെ മടങ്ങുമെന്നും ഇരുപത്തൊമ്പതുകാരനായ നസ്റുല്ല വ്യക്തമാക്കി.

2019ലാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. അഞ്ജു തന്നെ  സന്ദർശിക്കാനായാണ് പാക്കിസ്ഥാനിലെത്തിയതെന്നും എന്നാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാനുള്ള പദ്ധതിയൊന്നുമില്ല. വീസയുടെ കാലാവധി തീരുന്ന ഓഗസ്റ്റ് 20നു മുൻപ് അഞ്ജു ഇന്ത്യയിലേക്കു തിരിച്ചുപോകും. എന്റെ വീട്ടിലെ മറ്റ് സ്ത്രീകൾക്കൊപ്പം മറ്റൊരു മുറിയിലാണ് അഞ്ജു താമസിക്കുന്നത്-  നസ്‌റുല്ല പറഞ്ഞു.ട

ALSO READ: മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടാക്രമിച്ച് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍

പെഷാവറിൽനിന്ന് 300 കിലോമീറ്ററോളം അകലെ കുൽഷോ ഗ്രാമത്തിലാണ് നസ്‌റുല്ലയും കുടുംബവും താമസിക്കുന്നത്. രാജസ്ഥാനിലെ അൽവാർ ജില്ലയിൽനിന്നുള്ള അ‍ഞ്ജു (34) കഴിഞ്ഞ ദിവസമാണ് സുഹൃത്തായ നസ്‌റുല്ലയെ കാണാൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്. പാക്ക് പൊലീസ് അഞ്ജുവിനെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും രേഖകൾ യഥാർഥമാണെന്നു മനസ്സിലാക്കി യാത്രാനുമതി നൽകുകയായിരുന്നു.

വിവാഹിതയായ അഞ്ജുവിന് നാട്ടിൽ ഭർത്താവും 15 വയസ്സുള്ള മകളും ആറു വയസ്സുകാരനായ മകനുമുണ്ട്. സുഹൃത്തിനെ കാണാൻ ജയ്പുരിൽ പോകുന്നുവെന്നു പറഞ്ഞാണ് അഞ്ജു പോയതെന്ന് ഭർത്താവ് അരവിന്ദ് പൊലീസിനോടു പറഞ്ഞു. അഞ്ജുവിനു മറ്റൊരു ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു.  തിരിച്ചുവരാൻ ആവശ്യപ്പെടുമെന്നും വരുമെന്നാണു പ്രതീക്ഷയെന്നും ഭര്‍ത്താവ് അരവിന്ദ് പറഞ്ഞു. 2007ലാണ് ഇരുവരും വിവാഹിതരായത്.

ALSO READ: ചൂട് കാലത്ത് വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകരുത്: ദുബായ് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News