ദീപിക ജ്വലിച്ചു; വനിതാ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് ഗംഭീര ജയം, സെമിയില്‍

indian-women-hockey-team

വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ജപ്പാനെ 3-0ന് പരാജയപ്പെടുത്തി. ഇതോടെ അപരാജിത റെക്കോർഡുമായി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. തകര്‍പ്പന്‍ ഫോം തുടരുന്ന സ്റ്റാര്‍ സ്ട്രൈക്കര്‍ ദീപികയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഇന്ത്യയുടെ പ്രകടനം.

37-ാം മിനിറ്റില്‍ വൈസ് ക്യാപ്റ്റന്‍ നവനീത് കൗർ ആണ് ആദ്യം ജപ്പാൻ്റെ വല ചലിപ്പിച്ചത്. അവസാന പാദത്തില്‍ പെനാല്‍റ്റി കോര്‍ണറുകളാണ് ദീപിക ഗോളുകളാക്കിയത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഇന്ത്യ ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തി. ഒളിമ്പിക് വെള്ളി മെഡല്‍ ജേതാക്കളായ ചൈന (12 പോയിന്റ്) പിന്നിലാണ്.

Read Also: കുഞ്ഞിനെ കണ്ട് കൊതിതീർന്നില്ല; ഒസീസിനെതിരായ ആദ്യ ടെസ്റ്റിന് പ്രമുഖ താരമില്ല

ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ ഇന്ത്യ നാലാം സ്ഥാനക്കാരായ ജപ്പാനെ നേരിടുമ്പോള്‍, ചൈന മൂന്നാം സ്ഥാനക്കാരായ മലേഷ്യയെ നേരിടും. ടൂര്‍ണമെന്റിലെ മുന്‍നിര സ്‌കോററായ ദീപിക ഇപ്പോള്‍ നാല് ഫീല്‍ഡ് ഗോളുകളും അഞ്ച് പെനാല്‍റ്റി കോര്‍ണറുകളും ഒരു പെനാല്‍റ്റി സ്‌ട്രോക്കും ഉള്‍പ്പെടെ 10 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും എടുക്കാന്‍ ജപ്പാന് സാധിച്ചില്ല. ഉദിതയും സുശീല ചാനുവും നയിച്ച ഇന്ത്യന്‍ പ്രതിരോധത്തിനാണ് ഇതിൻ്റെ ക്രെഡിറ്റ്. മറ്റ് മത്സരങ്ങളില്‍ മലേഷ്യ 2-0ന് തായ്‌ലാന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ചൈന അതേ മാര്‍ജിനില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News