ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾ; ഏക ടെസ്റ്റ് മത്സരത്തിൻ്റെ പരമ്പര ഇന്ന്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏക വനിതാ ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ ഇന്ന്‌ തുടങ്ങും. വ്യാഴാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് മുംബൈ ഡോ. ഡിവൈ പാട്ടീൽ സ്‌പോർടിങ് അക്കാദമിയിൽ വെച്ചാണ് മത്സരം.

ട്വന്റി 20 പരമ്പരയിലെ തോൽവിക്ക് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ പെൺപുലികൾ വെള്ളക്കുപ്പായം അണിയുന്നത്. ഇന്ത്യൻ വനിതകളും ഇം​ഗ്ലണ്ടുമായി 14 തവണ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞത്.

ALSO READ: ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാവുന്നതിലും അപ്പുറമായിരിന്നു: രോഹിത് ശര്‍മ്മ

സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജമീമ റോഡ്രി​ഗസ് തുടങ്ങിയവരെല്ലമാണ് ഹർമ്മൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിൽ. ടീമിന്റെ വൈസ് ക്യാപ്റ്റൻ ദീപ്തി ശർമ്മയാണ്. രേണു​ക സിം​ഗ്, സൈക ഇസ്ഹാഖ് എന്നിവരാണ് പ്രധാന ബൗളർമാർ. ഹീതർ നൈറ്റ് ആണ് ഇം​ഗ്ലണ്ട് ടീമിനെ നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News