സൈക്കോളജിയും ക്രിക്കറ്റ് കളിയും തമ്മിൽ എന്താണ് ബന്ധം. എന്ത് ബന്ധം അല്ലേ. പക്ഷേ, ഒരു ബന്ധമുണ്ട്. അക്കഥ പ്രതിക റാവൽ പറയും. സൈക്കോളജി വിദ്യാര്‍ഥിനിയായത് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ നേട്ടങ്ങളെ എങ്ങനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ യുവ ബാറ്റർ പ്രതീക. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് റാവല്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ 40 റണ്‍സ് നേടുകയും ചെയ്തു.
രണ്ടാം ഏകദിനത്തില്‍ 76 റണ്‍സും അഞ്ച് ഓവറില്‍ 37 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി, തന്റെ ഓള്‍റൗണ്ട് കഴിവുകള്‍ കൂടുതല്‍ പ്രകടമാക്കിയിരുന്നു പ്രതിക. മനുഷ്യ മസ്തിഷ്‌ക പഠനം എപ്പോഴും കൗതുകപ്പെടുത്തിയെന്നും അത് തന്റെ ക്രിക്കറ്റ് കരിയര്‍ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചെന്നും റാവല്‍ വെളിപ്പെടുത്തി. ബിസിസിഐ (ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
Read Also: അര്‍ധ ശതകവുമായി ഗാബിയും ലീഹും; ഇന്ത്യയ്‌ക്കെതിരെ 239 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഐറിഷ് വനിതകള്‍
‘എനിക്ക് മനുഷ്യ മനസ്സ് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പഠിക്കാന്‍ തുടങ്ങിയപ്പോള്‍, കളിക്കളത്തിലും പുറത്തും നമ്മള്‍ മാനസികമായി കാര്യങ്ങള്‍ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ക്രിക്കറ്റിലും അത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്- പ്രതിക പറയുന്നു. കൂടാതെ, ഒരു മത്സരത്തിന് മുമ്പ് പോസിറ്റീവായി സംസാരിക്കുന്നത് തന്നെ എങ്ങനെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുമെന്നും 24കാരി വെളിപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here