രണ്ടാം ഏകദിനത്തിലും ഓസിസിനോട് പൊരുതി തോറ്റ് ഇന്ത്യന്‍ വനിതകള്‍

വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിലയോട് പൊരുതി തോറ്റ് ഇന്ത്യ. 8 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എടുത്ത് 2-0ത്തിന് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയപ്പോള്‍ വാംഖഡെ സ്റ്റേഡിയത്തില്‍ നിന്ന് നിരാശയോടെ മടങ്ങേണ്ടി വന്നു ഇന്ത്യയ്ക്ക്.

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ റണ്‍മല കറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡിന്റെയും എല്ലിസെ പെറിയുടെയും ഇന്നിങ്സുകളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 98 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളടക്കം 63 റണ്‍സെടുത്ത ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍.

Also Read: കേരളത്തിന്റെ അഭിമാനമായി കൊച്ചി മെട്രോ; യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കടന്നു, ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി പി രാജീവ്

47 പന്തുകള്‍ നേരിട്ട എല്ലിസ് പെറി ഒരു സിക്സും അഞ്ച് ഫോറുമടക്കം 50 റണ്‍സെടുത്തു. അലാന കിങ്, തഹ്ലിയ മഗ്രാത്ത്, അന്നബെല്‍ സതെര്‍ലാന്‍ഡ്, ജോര്‍ജിയ വേരം എന്നിവരും ഓസീസിന് ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും ഓസീസ് ഇന്നിങ്സിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കി. ഇന്ത്യയക്കായി റിച്ചാ ഘോഷ് സെഞ്ചുറി നേടി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ജയത്തോടെ ഓസീസ് 2-0ത്തിന് പരമ്പര സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News