തുടര്‍ വിജയത്തിന് ഇന്ത്യയ്ക്ക് 260 റണ്‍സ് ലക്ഷ്യം; ക്യാപ്റ്റന്റെ അര്‍ധ സെഞ്ചുറി മികവില്‍ ന്യൂസിലാന്‍ഡ്

radha-yadav

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 260 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ന്യൂസിലാന്‍ഡ് വനിതകള്‍. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ 259 റണ്‍സെടുത്തത്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓപണര്‍ സൂസി ബാറ്റിസ് (58), ക്യാപ്റ്റന്‍ സോഫി ഡെവിന്‍ (79) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ജോര്‍ജിയ പ്ലിമ്മര്‍ 41ഉം മാഡി ഗ്രീന്‍ 42ഉം റണ്‍സെടുത്തു. ഇന്ത്യന്‍ ബോളിങ് നിരയില്‍ രാധ യാദവ് നാല് വിക്കറ്റെടുത്തു.

Read Also: ഷഹീന്‍ അഫ്രീദിയെ തരംതാഴ്ത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്; ബാബര്‍ അസമിന് പരിഗണന

അരങ്ങേറ്റ മത്സരത്തില്‍ ലെഗ് സ്പിന്നര്‍ പ്രിയ മിശ്ര ഒരു വിക്കറ്റും ദീപ്തി ശര്‍മ രണ്ടും വിക്കറ്റെടുത്തു. അഹമ്മദാബാദിലാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News