അമ്പെയ്ത്ത് ലോകകപ്പ് 2024 ; ഇന്ത്യൻ വനിതാ ടീമിന് മൂന്നാം തവണയും സ്വർണ്ണം

സൗത്ത് കൊറിയയിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പ് 2024 ൽ ഇന്ത്യൻ വനിതാ കോമ്പൗണ്ട് ടീമിന് സ്വർണം. ജ്യോതി സുരേഖ വെണ്ണം, പർണീത് കൗർ, അദിതി സ്വാമി എന്നിവരടങ്ങിയ ഇന്ത്യൻ മൂന്നങ്ക ടീമാണ് തുർക്കിയെ തോൽപ്പിച്ച് സ്വർണം നേടിയത്. ദക്ഷിണ കൊറിയയിൽ വെച്ച് നടന്ന രണ്ടാം ഘട്ട മത്സരത്തിൽ തുർക്കിയെ 232 – 226 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപെടുത്തിയത്.

Also Read: ‘ടര്‍ബോ’ ടോട്ടലി ടോപ്പാണ്; ഇളക്കി മറിച്ച ഫൈറ്റ് സീനുകൾക്ക് പിന്നിലെ എഫക്റ്റ് ഇവരുടെ എഫേർട്ടാണ്

തുർക്കിയുടെ ഹസൽ ബുറുൻ, അയെസ് ബെറ സുസർ, ബീഗം യുവ എന്നിവർക്കെതിരെ ആദ്യ അവസാനം വരെ ആധിപത്യം ഉറപ്പിച്ച ഇന്ത്യൻ ടീം ആറു പോയിന്റ് ലീഡിൽ സ്വർണം നിലർത്തി. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യൻ ടീം സ്വർണം നേടുന്നത്. കൂടാതെ മിക്സഡ് ഡബിൾസ് ടീമിൽ ഇന്ത്യൻ ടീം വെള്ളിയും നേടി.

Also Read: സംയുക്ത ബോളിവുഡിലേക്ക് ; 27 വര്‍ഷങ്ങള്‍ക്ക് ശേഷം കജോളും പ്രഭുദേവയും ഒന്നിക്കുന്നു!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News