പ്രഗ്നാനന്ദയുടെ വിജയത്തിന് പിറകിൽ ഈ അമ്മയുടെ കാവൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഫിഡെ ചെസ് ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യൻ വിസ്മയം ആര്‍.പ്രഗ്നാനന്ദ മാധ്യമങ്ങൾക്ക് മുമ്പില്‍ മറുപടി നല്‍കുമ്പോൾ പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ വളര്‍ച്ച അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ഒരു അമ്മയുമുണ്ടായിരുന്നു. മറ്റാരുമല്ല, പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി. സമൂഹമാധ്യമങ്ങളിലടക്കം ഈ ചിത്രം പെട്ടെന്നാണ് വൈറലാലയത്. അതിന് പുറമെ മറ്റൊരു ചിത്രം കൂടി ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകന്‍റെ ജയത്തില്‍ സന്തോഷം കൊണ്ട് ഒറ്റക്കിരുന്ന് സന്തോഷക്കണ്ണീര്‍ തുടക്കുന്ന നാഗലക്ഷ്മി അതിവേഗമാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത്. വികാരനിർഭരമായ ആ ചിത്രങ്ങൾ സൈബറിടത്ത് നാഗലക്ഷ്മിയെ പറ്റി ചര്‍ച്ചയായി.

also read :കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു; നാല് വയസുകാരിക്ക് ദാരുണാന്ത്യം

ലോകം മുഴുവൻ ഈ കൊച്ചു താരത്തെ ആരാധനയോടെ നോക്കി കാണുമ്പോൾ പുഞ്ചിരിയോടെ അതാസ്വദിക്കുകയാണ് താരത്തിന്റെ അമ്മ നാഗലക്ഷ്‌മി. ചെന്നൈയിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ചുവളർന്ന പ്രഗ്നാനന്ദയുടെ ചെസ് യാത്രയിൽ അമ്മ നാഗലക്ഷ്മിയാണ് ഒപ്പം നടന്നത്. ‘ക്രെഡിറ്റ് മുഴുവൻ എൻ്റെ ഭാര്യക്കാണ്. എല്ലാ മത്സരങ്ങൾക്കും അവനെ കൊണ്ടുപോയി ഭാര്യ അവനെ ഏറെ പിന്തുണയ്ക്കുന്നു. രണ്ട് മക്കളെയും ഭാര്യ നന്നായി ശുശ്രൂഷിക്കുകയും ചെയ്യുന്നു ’ ആര്‍.പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ്‌ബാബു ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. ടിഎൻഎസ്‌സി ബാങ്ക് മാനേജരായ രമേഷ്ബാബു പോളിയോ രോഗബാധിതനാണ്.

also read :ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗിന്‍റെ തത്സമയ സംപ്രേഷണം കെഎസ്എഫ് ഡിസി യുടെ തീയേറ്ററുകളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News