സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്സിലെ ദി ഷോപ്പ്സിന്റെ പ്രവേശന കവാടത്തിന് പുറത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തിയ ഇന്ത്യന്‍ നിര്‍മാണ തൊഴിലാളിക്ക് 25,000 രൂപ പിഴ ചുമത്തി. 2023 ഒക്ടോബര്‍ 30 -നാണ് സംഭവം നടന്നത്.
രാമു ചിന്നരസ എന്ന 37 -കാരനെതിരെയാണ് കേസെടുത്തത്. അമിതമായി മദ്യപിച്ചിരുന്ന രാമു ചിന്നരസ മറീന ബേ സാന്‍ഡ്സിന്റെ പ്രവേശന കവാടത്തിലുള്ള ഒരു റെസ്റ്റോറന്റിന് പുറത്ത് മലമൂത്ര വിസര്‍ജനം നടത്തുകയായിരുന്നു.
തുടര്‍ന്ന് മറീന ബേ സാന്‍ഡ്സിന് പുറത്തുള്ള ഇരിപ്പിടങ്ങളില്‍ ഒന്നില്‍ കിടന്ന് 11 മണിവരെ കിടന്നുറങ്ങിയതിനുശേഷമാണ് ക്രാഞ്ചിയിലെ തന്റെ ഡോര്‍മിറ്ററിയിലേക്ക് മടങ്ങിയതെന്നും തെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ (ഡിപിപി) അഡെലെ തായ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ജൂണ്‍ 4 ന് അതേ കാസിനോയില്‍ പ്രവേശിക്കാന്‍ എത്തിയ ചിന്നരസയെ പ്രവേശന അനുമതി നിഷേധിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊതുജനാരോഗ്യ (പൊതു ശുദ്ധീകരണം) ചട്ടങ്ങള്‍ പ്രകാരം ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച ജയിലില്‍ ഹാജരായ രാമു ചിന്നരസ കുറ്റം സമ്മതിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here