രാജ്യത്തിന് കണ്ണീര്‍ ; ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത

രാജ്യത്തിന് കനത്ത നഷ്‌ടമേകി ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത. ഗുസ്‌തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന ഫോഗട്ടിന് മെഡൽ നഷ്‌ടമായേക്കുമെന്നാണ് വിവരം. ഇന്ന് മത്സരിക്കാനിരിക്കെയാണ് താരം ഭാരപരിശോധനയിൽ പരാജയപ്പെട്ടത്.

100 ഗ്രാം തൂക്കം കൂടുതായതാണ് ഫോഗട്ടിന് തിരിച്ചടിയായത്. വെള്ളി മെഡലിനുപോലും അർഹതയുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒളിംപിക്‌സ് ഗുസ്‌തിയിലെ നിയമപ്രകാരമാണ് അനര്‍ഹത.  50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കളേ ഉണ്ടാകുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്.

ALSO READ| വിനേഷ് ഫോഗട്ട്, നിങ്ങളെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു: സിപിഐഎം

ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയിലാണ് 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയത്. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക്‌ ചാംപ്യനും നാലുവട്ടം ലോകചാംപ്യനുമായ ജപ്പാന്റെ യുയി സുസാകിയെ മലര്‍ത്തിയടിച്ചിരുന്നു. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യന്‍ ഒക്‌സാന ലിവാച്ചിനെയാണ് തുരത്തിയത്. സെമിഫൈനലില്‍ ക്യൂബന്‍ താരം ഗുസ്മാന്‍ ലോപ്പസ് യുസ്നിലിസിനേയുമാണ് താരം പരാജയപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration