യുകെയിൽ കാണാതായ ഇന്ത്യൻ യുവാവിനെ ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തി കാണാതായ ഇന്ത്യൻ യുവാവിനെ ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. അഹമ്മദാബാദ് സ്വദേശി കുഷ് പട്ടേൽ എന്ന യുവാവിൻ്റെ മൃതദേഹമാണ് ലഭിച്ചത്. ഒൻപത് മാസമായി സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയതായിരുന്നു യുവാവ്. യുവാവ് ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്.

also read :വയനാട് വാഹനാപകടം; എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി

ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായിട്ടാണ് പട്ടേൽ ലണ്ടനിൽ എത്തിയത്. ഫീസ് അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നതിനിടെ യുവാവിനെ കാണാതാകുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നതിനാൽ കോളേജ് ഫീസ് അടയ്ക്കുന്നതിൽ താമസം സംഭവിച്ചിരുന്നു. കാണാതായ വിവരം സുഹൃത്തുക്കൾ വെംബ്ലി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുഷ് പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണിന്റെ അവസാനത്തെ ലൊക്കേഷന്റെയും അടിസ്ഥാനത്തിൽ യുവാവ് ലണ്ടൻ ബ്രിഡ്ജിന് സമീപം എത്തിയതായി കണ്ടെത്തിയിരുന്നു. പ്രദേശത്ത് നടത്തിയ പരിശോധനയിൽ കുഷ് പട്ടേലിൻ്റെ മൃതദേഹം കണ്ടെത്തി. ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷമാണ് മൃതദേഹം ആരുടെയാണെന്ന് സ്ഥിരീകരിച്ചത്.

also read :നാടന്‍ കലകള്‍ മുതല്‍ ഫ്യൂഷന്‍ ബാന്‍ഡ് വരെ; ഓണം തകര്‍ത്താടാന്‍ നഗരത്തില്‍ തയ്യാറായി 31 വേദികള്‍

ഓഗസ്റ്റ് പത്തിനാണ് കുഷ് പട്ടേൽ സുഹൃത്തുക്കളുമായി അവസാനമായി ഫോണിൽ സംസാരിച്ചത്. ഇതിന് ശേഷമാണ് യുവാവിനെ കാണാതായത്. ഇന്ത്യയിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണെന്നും ടിക്കറ്റ് ബുക്ക് ചെയ്തതായും സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് യുവാവിനെ കാണായത്. താമസസ്ഥലത്ത് പട്ടേലിനെ കാണാതിരുന്നതോടെ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകുകായിരുന്നു. കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. അന്വേഷണം തുടരുന്നതിനിടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News