20 മിനിറ്റിനിടെ കുടിച്ചത് രണ്ട് ലിറ്റര്‍ വെള്ളം; 35കാരിക്ക് ദാരുണാന്ത്യം

ഇരുപത് മിനിറ്റിനിടെ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച യുവതിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം നടന്നത്. ആഷ്ലി സമ്മേഴ്‌സ് എന്ന മുപ്പത്തഞ്ചുകാരിയാണ് മരിച്ചത്.

also read- ‘സന്ദര്‍ശക നിരോധിത മേഖല’; ഇമ്രാന്‍ ഖാനെ കാണാന്‍ ജയിലില്‍ എത്തിയ അഭിഭാഷകനെ വിലക്കി

വാരാന്ത്യം ആഘോഷിക്കാനായി ഇന്ത്യാനയിലെ ലേക്ക് ഫ്രീമാന്‍ സന്ദര്‍ശിക്കുന്നതിനിടെ നിര്‍ജലീകരണം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആഷ്ലി അമിതമായി വെള്ളം കുടിച്ചതെന്ന് കുടുംബത്തെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണത്തിനു പിന്നാലെ ആഷ്ലിയുടെ അവയവങ്ങള്‍ ദാനം ചെയ്തു.

also read- ‘ചെകുത്താനെ പൂട്ടും; ഒരു കോടി രൂപ നഷ്ടം വന്നാലും നിയമപരമായി നേരിടും’; സന്തോഷ് വര്‍ക്കിക്കൊപ്പം ലൈവില്‍ വന്ന് ബാല

തല ചുറ്റുന്നതായും ഒട്ടും വയ്യെന്നും ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞ ആഷ്ലി, ക്ഷീണമകറ്റുന്നതിനായി നിന്ന നില്‍പ്പില്‍ വലിയ അളവില്‍ വെള്ളം കുടിച്ചതായാണ് കുടുംബം നല്‍കുന്ന വിവരം. തുടര്‍ന്ന് വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. കുടുംബാംഗങ്ങള്‍ ഉടന്‍തന്നെ ആഷ്‌ലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ‘വാട്ടര്‍ ടോക്‌സിസിറ്റി’യാണ് ആഷ്‌ലിയുടെ മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News