ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ചരിത്ര നേട്ടവുമായി മലയാളി നാവികന്‍ അഭിലാഷ് ടോമി. റേസില്‍ രണ്ടാം സ്ഥാനക്കാരനായായി ഫിനിഷ് ചെയ്ത അഭിലാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ്. ഭക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റന്‍ ന്യൂഷാഫറിനാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസ് കിരീടം സ്വന്തമാക്കിയത്.
ബയാനത്ത് എന്ന പായ് വഞ്ചിയിലായിരുന്നു അഭിലാഷിന്റെ യാത്ര. കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ന്യൂഷാഫര്‍ ലീഡ് തിരിച്ച് പിടിച്ചു. എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരും സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്.
ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. 1968ല്‍ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ്വഞ്ചിയില്‍ ലോകം ചുറ്റിവരുന്നതാണ് മത്സരം. സെപ്റ്റംബറില്‍ തുടങ്ങിയ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പതിനാറ് താരങ്ങള്‍ മല്‍സരിക്കാനിറങ്ങിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here