ഇന്ത്യക്കാർക്കും ആഫ്രിക്കയിൽ നിന്നുള്ളവർക്കും അമേരിക്കയിലേക്ക് കുടിയേറാൻ ഇനി അധിക നികുതി

ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ഇനി മുതൽ വാറ്റ് ഉൾപ്പെടെ 1,130 ഡോളർ അധിക നികുതി ഏർപ്പെടുത്തുമെന്ന് അറിയിപ്പ്. എൽ സാൽവഡോറാണ് ഇക്കാര്യം അറിയിച്ചത്. മധ്യ അമേരിക്കൻ രാജ്യങ്ങളിലൂടെ യുഎസ്സിലൂടെ കുടിയേറ്റം വർധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇന്ത്യയിൽ നിന്നോ അൻപതിലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ പാസ്സ്പോർട്ടോടെ യാത്ര ചെയ്യുന്ന ആളുകൾ ഈ നികുതി അടക്കാൻ നിർബന്ധിതരാണ്. ഒക്ടോബർ 20 ന് എൽ സാൽവഡോറിന്റെ പോർട്ട് അതോറിറ്റി അവരുടെ വെബ്‌സൈറ്റിൽ നൽകിയ പ്രസ്താവനയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Also Read; പ്രമുഖ ഹോളിവുഡ് താരത്തെ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇതിലൂടെ കിട്ടുന്ന തുക ഉപയോഗിച്ച അന്താരാഷ്‌ട്ര വിമാനത്താവളം മെച്ചപ്പെടുത്താനാണ് തീരുമാനം. എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുകെലെ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ബ്രയാൻ നിക്കോൾസുമായി ഈ ആഴ്ച്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അനിയന്ത്രിത കുടിയേറ്റം തടയുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തിരുന്നു. നിലവിൽ രാജ്യത്ത് മൊത്തമായി 3.2 ദശലക്ഷം കുടിയേറ്റക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്. ആഫ്രിക്കയിൽ നിന്നും മറ്റുമുള്ള കുടിയേറ്റക്കാർ മധ്യ അമേരിക്ക വഴിയാണ് യുഎസ്സിലേക്കെത്തെത്തുന്നത്. ഇങ്ങനെയെത്തുന്നവർ 1,130 ഡോളർ (ഏകദേശം 94000 രൂപ) അധികമായി നൽകേണ്ടി വരും.

Also Read; ഗാസയിൽ ഇന്റർനെറ്റ് ഫോൺ സേവനങ്ങൾ നിശ്ചലം, മരണസംഖ്യ 8000 കടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News