കുവൈറ്റിലെ ഏറ്റവും വലിയ തൊഴില്‍ ശക്തി ഇന്ത്യക്കാരാണെന്നു കണക്കുകള്‍

കുവൈറ്റിലെ ഏറ്റവും വലിയ തൊഴില്‍ ശക്തി ഇന്ത്യക്കാരാണെന്നു കണക്കുകള്‍. രാജ്യത്തെ ആകെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം, ഒന്‍പത് ലക്ഷത്തി അറുപത്തി അയ്യായിരത്തി എഴുനൂറ്റി എഴുപത്തി നാലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആറര ലക്ഷം ജനസംഖ്യയുള്ള ഈജിപ്ത് സ്വദേശികളാണ് രാജ്യത്തുള്ള രണ്ടാമത്തെ പ്രവാസി തൊഴില്‍ ശക്തി. രണ്ടു ലക്ഷത്തി എഴുപത്തി ഏഴായിരം വരുന്ന ഫിലിപ്പൈന്‍സ് സ്വദേശികളും, തൊട്ടുപിന്നിലായി രണ്ടര ലക്ഷം ജന സംഖ്യയുള്ള ബംഗ്‌ളാദേശ് പൗരന്മാരുമാണ് കുവൈറ്റില്‍ ഉള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതിനു ശേഷം 2022 ന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് അറുപത്തി ഏഴായിരം പുതിയ തൊഴിലാളികള്‍ വന്നു ചേര്‍ന്നതായും ഇതില്‍ തന്നെ അറുപത് ശതമാനം പേരും ഗാര്‍ഹിക മേഖലയിലേക്കാണെന്നും സ്ഥിതി വിവര കണക്കുകളില്‍ നിന്നും വ്യക്തമാണ്.

അതെ സമയം, തൊഴില്‍, താമസ നിയമ ലംഘനങ്ങളെ തുടര്‍ന്ന് നാട് കടത്തപ്പെട്ടവരുള്‍പ്പെടെ കുവൈറ്റില്‍ നിന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പതിനൊന്നര ലക്ഷത്തോളം പ്രവാസികളുടെ താമസ രേഖ റദ്ദ് ചെയ്യപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ വലിയ വിഭാഗം പ്രവാസികളും സ്വയമേ താമസ രേഖ റദ്ദ് ചെയ്ത് പോയവരുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News