പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ദീപാവലി ആഘോഷത്തിൽ നാടും നഗരവും

diwali

പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ദീപാവലി ആഘോഷിച്ച് നാടും നഗരവും. തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന സങ്കൽപ്പത്തിലുള്ള ആഘോഷം ഏറെ മാറ്റോടെയാണ് നടക്കുന്നത്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും പലതുണ്ടെങ്കിലും ഇരുട്ട് മാറി വെളിച്ചം വരുന്ന ദിനമെന്ന നിലയിലാണ് ദീപാവലി ആഘോഷിക്കുന്നത്.

വിളക്കുകൾ കൊണ്ട് അലങ്കരിക്കുന്ന വീട്ടിൽ പടക്കത്തിന്റെ ശബ്ദം മുഴങ്ങും. മധുരം നൽകുന്നതോടെ ആഘോഷ പൂർത്തീകരണമാകും. അറിവ്, ആരോഗ്യം, സമാധാനം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ കൂടി ആഘോഷമാണ് ദീപാവലി. ഉത്തരേന്ത്യ അടക്കം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഏറെ കെങ്കേമമായാണ് ദീപാവലി ആഘോഷിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ദീപാവലി ആശംസകൾ നേർന്നു. പ്രകാശത്തിൻ്റെ ഉത്സവമാണ് ദീപാവലിയെന്നും ഭേദചിന്തകൾക്കതീതമായ, സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകളും അദ്ദേഹം നേർന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News