വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കള്‍; കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ സമ്മര്‍ദം

വ്യാജ ജോലി വാഗ്ദാനത്തില്‍ അകപ്പെട്ട് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ക്ക് ഉക്രൈയ്‌നെതിരെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സമ്മര്‍ദ്ദം. പന്ത്രണ്ട് യുവാക്കളാണ് യുദ്ധമുഖത്ത് കുടുങ്ങിയത്. സെക്യൂരിറ്റി ജോലിക്കെത്തിയ തങ്ങളെ എങ്ങനെയെങ്കിലും രക്ഷിച്ച് തിരിച്ചെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. മരണമുഖത്തേക്കാണ് തങ്ങളുടെ യാത്രയെന്ന് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അഫ്‌സാന്‍ പറയുന്നു.

ALSO READ:  പല്ല് വേദന സഹിക്കാന്‍ പറ്റുന്നില്ല ? പേരയ്ക്ക ഇങ്ങനെ ഉപയോഗിച്ച് നോക്കൂ…

വാഗ്നര്‍ ഗ്രൂപ്പിന്റെ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് ഉക്രൈയ്‌ന് എതിരെയുള്ള യുദ്ധമുഖത്തേക്ക് പോകാനാണ് ഇവര്‍ സമ്മര്‍ദ്ദം നേരിടുകയാണ്. ഇതോടെ ഇവര്‍ നാട്ടിലേക്ക് വീഡിയോ സന്ദേശം അയച്ച് സഹായത്തിനായി കാത്തിരിക്കുകയാണ്. മാരിയുപോള്‍, ഹാര്‍കീവ്, ഡോണെട്‌സ്‌ക് എന്നിങ്ങനെ പല മേഖലകളിലായാണ് യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം സംഘത്തിലെ മൂന്നു പേര്‍ക്കെതിരെ യാതൊരുവിവരവും ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. തെലങ്കാന, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വ്യാജ ജോലിവാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തി കുടുങ്ങിയത്.

ALSO READ: ഇങ്ങനെയും ഒരു ഭാര്യയും ഭർത്താവുമോ..! ദാനം ചെയ്ത കിഡ്നി വിവാഹമോചനത്തിന് തിരിച്ചുചോദിച്ച് ഭർത്താവ്

ബാബാ ബ്ലോഗ്‌സ് എന്ന പേരില്‍ യൂട്യൂബില്‍ വ്‌ളോഗ് ചെയ്യുന്ന ഫൈസല്‍ ഖാന്‍ വഴിയാണ് ഇവര്‍ ജോലിക്കപേക്ഷിച്ചത്. മുംബൈ സ്വദേശികളായ സൂഫിയാന്‍, പൂജ എന്നിവരാണ് ഇടനില നിന്നത്. റഷ്യയില്‍ സെക്യൂരിറ്റി ജോലിയെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ റഷ്യയിലെത്തിയ പാടെ ഇവര്‍ക്ക് കിട്ടിയത് ആയുധപരിശീലനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News