നിലവില്‍ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്ന രാജ്യാന്തര സന്ദര്‍ശകരില്‍ രണ്ടാം സ്ഥാനത്തുള്ളവരാണ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍. അതിനാല്‍ത്തന്നെ ഇനിമുതല്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുപിഐ പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ബു്ക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഈഫല്‍ ടവറില്‍ ഒരുങ്ങിക്കഴിഞ്ഞു.
ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊന്നിലേക്ക് തത്ക്ഷണം പണം കൈമാറ്റം ചെയ്യാന്‍ കഴിവുള്ള പേയ്മെന്റ് സംവിധാനമായ (യു.പി.ഐ.) എന്ന സംവിധാനമാണ് ഈഫല്‍ ടവറിലൊരുങ്ങിയിരിക്കുന്നത്. ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ പേയ്മെന്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് യു.പി.ഐ. എന്ന പ്ലാറ്റ്ഫോറത്തില്‍ ഊന്നിയാണ്.
Also Read : ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്ന്; കാപ്പാടിന് വീണ്ടും ബ്ലൂഫ്‌ളാഗ് അംഗീകാരം
ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ ലൈറയുമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇനി ഈഫല്‍ ടവര്‍ സന്ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങിന് യു.പി.ഐ ഉപയോഗിച്ച് പണമടക്കാന്‍ സാധിക്കും. ഇത് സംബന്ധിച്ച് നേരത്തെയേ ധാരണയായിരുന്നുവെങ്കിലും ഇപ്പോഴാണ് നിലവില്‍ വരുന്നത്.
റിപ്പബ്ലിക് ദിനാഘോഷത്തിനായി പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി. നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനാണ് ഇത് സംബന്ധിച്ച് വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയത്. ഫ്രാന്‍സിന് പുറമെ ഭൂട്ടാന്‍, യു.കെ, യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ യു.പി.ഐ സേവനങ്ങള്‍ നിലവിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here