ഏഷ്യന്‍ ഗെയിംസ്; ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യ

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യ. 16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ 71 മെഡലുമായി ഇന്ത്യ നിലവില്‍ നാലാംസ്ഥാനത്ത് തുടരുകയാണ്. ബുധനാഴ്ച അമ്പെയ്ത്ത് മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 71 ആയി ഉയര്‍ന്നത്.

Also Read:  ‘ന്യൂസ് ക്ലിക്ക്’ മേധാവിയെ ഏ‍ഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഇതോടെ 2018-ല്‍ ജക്കാര്‍ത്തയില്‍ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഇന്ത്യ മറികടന്നു. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെയായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം 70-ല്‍ എത്തിയത്. 22 മെഡലുകളാണ് ഷൂട്ടര്‍മാര്‍ ഇന്ത്യയ്ക്കായി വെടിവെച്ചിട്ടത്. അത്ലറ്റിക്സില്‍ 23 മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു.

Also Read: ആംആദ്മി എംപി സഞ്ജയ് സിംഗിന്‍റെ വീട്ടില്‍ ഇ ഡി പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News