സുഡാനില്‍ ആഭ്യന്തര കലാപം ആരംഭിച്ച സാഹചര്യത്തില്‍ എത്രയും വേഗം അവിടെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് ആവശ്യപ്പെട്ടു.
അവിടെയുള്ള മലയാളികളുടെ സംരക്ഷണം എത്രയും വേഗം ലഭ്യമാക്കണമെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിദേശകാര്യ മന്ത്രി ഉള്‍പ്പെടെ യോഗം ചേരുകയും സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് ആവശ്യമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞുവെന്നും കെ വി തോമസ് പറഞ്ഞു.
കലാപം നടക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാതെ വീട്ടില്‍ത്തന്നെ താമസിക്കാനായിരുന്നു ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. എന്നാല്‍ ഇപ്പോള്‍ മനസിലാക്കുന്നത് ഒരാഴ്ച കഴിഞ്ഞിട്ടും വെള്ളമോ, ഭക്ഷണമോ ഇല്ലെന്ന് മാത്രമല്ല ആക്രമണകാരികള്‍ വീടുകള്‍ക്കുള്ളില്‍ കടന്ന കുടുങ്ങികിടക്കുന്ന ജനങ്ങളെ മാരകമായി ഉപദ്രവിക്കുന്നുവെന്നുമാണ്.
ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം എച്ചൂരി, കേന്ദ്ര വിദേശകാര്യ മന്ത്രാലയാവുമായും, പ്രധനമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചു. Kerala House- ല്‍ ഒരു ഹെല്പ് ലൈന്‍ ഡെസ്‌ക് തുടങ്ങിയിട്ടുണ്ട് (നം. 011 23747079).
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here