വനിതാ ടി20 ലോകകപ്പ്: ഇന്ത്യന്‍ അരങ്ങേറ്റം ഇന്ന്, മരണഗ്രൂപ്പിലെ എതിരാളികള്‍ ന്യൂസിലാന്‍ഡ്

Indian-women-t20

യു എ ഇ ആതിഥേയത്വം വഹിക്കുന്ന വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7.30ന് മത്സരം ആരംഭിക്കും. ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

Also Read: https: വനിതാ ടി20 ലോകകപ്പ്: ഇന്ത്യന്‍ അരങ്ങേറ്റം ഇന്ന്, മരണഗ്രൂപ്പിലെ എതിരാളികള്‍ ന്യൂസിലാന്‍ഡ്

മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എയിലെ ആവേശകരമായ മത്സരമാണിന്ന്. ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. അതിനാല്‍, പരാജയം ടീമുകളുടെ നിലനില്‍പ്പിനെ ബാധിക്കും.

മോശം പ്രകടനത്തിലൂടെയാണ് ന്യൂസിലാന്‍ഡ് ഈ വര്‍ഷം കടന്നുപോകുന്നത് എന്നത് ഇന്ത്യക്ക് ശുഭപ്രതീക്ഷയേകുന്നതാണ്. ഈ വര്‍ഷം ടി20യിലെ 13 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ ജയിച്ചത്. കഴിഞ്ഞ ജൂലായിലെ ഏഷ്യന്‍ കപ്പ് കലാശപ്പോരില്‍ ശ്രീലങ്കയോടേറ്റ പരാജയം മറന്ന് ലോകകപ്പ് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News