ഈ എടിഎമ്മിൽ കാർഡിട്ടാൽ കിട്ടുന്നത് കാശല്ല, ബിരിയാണി!

BVK BIRIYANI

എടിഎമ്മിൽ നിന്നും പണം എടുക്കുന്നത് പോലെ വെൻഡിങ് മെഷീനിൽ നിന്ന് ഭക്ഷണ വസ്തുക്കൾ കിട്ടുന്ന ഇടങ്ങൾ അനവധിയാണ്. ഇഡ്ഡലി ചായയും വരെ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്. ബിരിയാണി പ്രേമികൾക്ക് സന്തോഷം പകരുന്നതാണ് ഇനിയുള്ള വാർത്ത. ഇനി മുതൽ ബിരിയാണിയും എടിഎമ്മിൽ നിന്നും പണം എടുക്കുന്നത് പോലെ എടുക്കാം.

ചെന്നൈ കൊളത്തൂരിലെ ഭായ് വീട്ടുകല്യാണം (ബിവികെ ബിരിയാണി) എന്ന സ്റ്റാർട്ടപ്പാണ് ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ബിരിയാണി ടേക്ക് എവേ കൗണ്ടർ ആരംഭിച്ചിരിക്കുന്നത്. വൈകാതെ ചെന്നൈയിലെ 12 ഇടങ്ങളിൽ കൂടി ഇത്തരം കൗണ്ടറുകൾ തുറക്കുമെന്നാണ് വിവരം.

ALSO READ; സ്കൂളിൽ പോക്ക് നിർത്തി ഷൂ വിൽക്കാൻ ഇറങ്ങി; ഇന്ന് വേദാന്ത് ലാംബയുടെ ആസ്തി കേട്ടാൽ ഞെട്ടും

32 ഇഞ്ച് ടച്ച് സ്ക്രീനിൽ നിന്നും നിങ്ങൾക്ക് വേണ്ട ബിരിയാണി സെലക്റ്റ് ചെയ്‌തു കാർഡ് അല്ലെങ്കിൽ യുപിഐ വഴി പേ ചെയ്യാം. ശേഷം ഒരു കൗണ്ട്ഡൗൺ ആരംഭിക്കും. അത് തീരുമ്പോൾ മെഷീനിൽ നിന്നും നിങ്ങളുടെ ബിരിയാണി കളക്റ്റ് ചെയ്യാം.2020 ൽ ആരംഭിച്ച ബിവികെ ബിരിയാണി സെന്ററിൽ കൽക്കരിയും വിറകും ഉപയോഗിച്ച് പാകം ചെയ്യുന്ന തമിഴ്‌നാടൻ വിവാഹ വീടുകളിൽ വെക്കുന്ന തരത്തിലുള്ള ബിരിയാണി ആണ് നൽകുന്നത്.

ബിരിയാണി മാത്രമല്ല ഇവിടെ ലഭിക്കുക മട്ടൺ പായ, ഇടിയപ്പം, പെറോട്ട, ഹൽവ തുടങ്ങിയ വിവിധ ഓപ്‌ഷനുകൾ ലഭ്യമാണ്.ചെന്നൈയിലെ വിവിധ ഇടങ്ങളിൽ കൂടുതൽ കിയോസ്കുകൾ തുടങ്ങിയ ശേഷം ഇന്ത്യയിലുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ ഫഹീം പറഞ്ഞു.

ALSO READ; ട്രംപ് ജയിച്ചതിന് പിന്നാലെ പണം വാരാൻ ഒരുങ്ങി ഇലോൺ മസ്ക്

ഇതൊരു വെൻഡിംഗ് മെഷീനല്ല, കാരണം ഭക്ഷണം പായ്ക്ക് ചെയ‌് മെഷീനിൽ സൂക്ഷിക്കുന്നില്ല. ഒരു ഓട്ടോമേറ്റഡ് ആയ ഒരു ടേക്ക് എവേ കൗണ്ടർ ആണിത്. ഉപഭോക്താവിന് ടച്ച് സ്ക്രീനിലെ മെനുവിൽ നിന്നും ആവശ്യമായവ തിരഞ്ഞെടുത്ത് പണമടക്കാം. ശേഷം ഓർഡർ ലഭിക്കുവാൻ ഒന്നോ രണ്ടോ മിനിറ്റ് കാത്തിരിക്കുകയും ചെയ്യുന്ന സെൽഫ് സർവീസിങ് രീതിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News