പുത്തൻ കാൽവയ്പുമായി കൊച്ചിൻ ഷിപ് യാർഡ്; ആദ്യ ഹൈഡ്രജൻ യാനത്തിന് നാളെ തുടക്കം

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമ്മിത യാനത്തിന് നാളെ തുടക്കം. പ്രധാനമന്ത്രി നാളെ കൊച്ചിയിൽ ഹൈഡ്രജൻ യാനം ഉദ്‌ഘാടനം ചെയ്യും. കൊച്ചിൻ ഷിപ് യാർഡിൻ്റെ പൂർണ്ണ മേൽനോട്ടത്തിലാണ് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന യാനം പുറത്തിറങ്ങുന്നത്. ബോട്ടിന്റെ പ്രവർത്തനം വിജയകരമായാൽ, ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് കൂടുതൽ ചരക്ക് ബോട്ടുകളും നാടൻ ബോട്ടുകളും നിർമ്മിക്കുമെന്ന് ഷിപ് യാർഡ് എംഡി മധു എസ് നായർ പറഞ്ഞു.

Also Read: ഓഫ്‌റോഡ് റൈഡേഴ്സിനെ ഞെട്ടിച്ച് മഹിന്ദ്ര; ഇനി ഥാർ എർത്ത് ഭരിക്കും..!

കൊച്ചിൻ ഷിപ്യാർഡിനെ അന്തർദേശീയ തലത്തിൽ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് ഒടുവിൽ യാഥാർത്ഥ്യമായത്. ബോട്ടിന്റെ സർവീസ് പൂർണ്ണമായും മലിനീകരണ മുക്തമായിരിക്കും കാരണം ഹൈഡ്രജൻ തികച്ചും പരിസ്ഥിതി സൗഹൃദ ഇന്ധനമാണ്. കട്ടമരം മാതൃകയിലുള്ളതാണ് ബോട്ട്. ഹ്രസ്വദൂര സർവീസിനാണ് ബോട്ട് ഉപയോഗിക്കുക. ഹൈഡ്രജനെ ഒരു മാരിടൈം ഇന്ധനമായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി ഊർജ്ജം പകരുമെന്ന് ഷിപ്പ് യാർഡ് എംഡി മധു എസ് നായർ പറഞ്ഞു.

Also Read: തൃശ്ശൂരിൽ ട്രെയിനിൽ നിന്ന് വീണു യുവാവിന് ഗുരുതരമായി പരിക്കേറ്റു

പൂർണ്ണമായും ശീതീകരിച്ച ബോട്ടിൽ പരമാവധി 50 പേർക്ക് സഞ്ചരിക്കാം. ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടിയാണ് പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യ ഹൈഡ്രജൻ ബോട്ട് നിർമ്മിച്ചത്. ഹൈഡ്രജൻ ബോട്ട് പ്രായോഗികമായി വിജയിച്ചാൽ സമാന സാങ്കേതിക വിദ്യ ചരക്ക് ബോട്ടുകളിലും ചെറിയ നാടൻ ബോട്ടുകളിലും ഉപയോഗിക്കാൻ വഴി തുറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News