സമ്പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ എം-ആര്‍എന്‍എ (mRNA) ബൂസ്റ്റര്‍ വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അംഗീകാരം. കൊവിഡ് 19 ന്‍റെ ഒമിക്രോണ്‍ വേരിയെന്‍റിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബൂസ്റ്റര്‍ വാക്‌സിന് ജെംകോവാക്- ഒഎം(GEMCOVAC-OM) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഡിജിസിഐ അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയത്.
പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സാണ് ജെംകോവാക് -ഒഎം നിര്‍മ്മിച്ചരിക്കുന്നത്. രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നും നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ പരിധിയുണ്ടെന്നും ഈ സാഹചര്യത്തിലാണ് തങ്ങള്‍ ബൂസ്റ്റര്‍ വാക്‌സിന്‍ അവതരിപ്പിച്ചതെന്നും ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍ സിഇഒ ഡോ.സഞ്ജയ് സിങ് പറഞ്ഞു.
ബൂസ്റ്റര്‍ വാക്‌സിന്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ദില്ലിയില്‍ ലഭ്യമായിത്തുടങ്ങും. വില എത്രയാണെന്നത് വരും ദിവസങ്ങളില്‍ അറിയാം. കഴിഞ്ഞ വര്‍ഷം ഇതേ കമ്പനി ജെംകോവാക്-19( GEMCOVAC-19) എന്ന വാക്‌സിന്‍ നിര്‍മ്മിച്ചെങ്കിലും വിപണിയില്‍ ലഭ്യമായിരുന്നില്ല. ഇത്തവണ ബൂസ്റ്ററിനൊപ്പം അതും വിപണിയില്‍ ഇറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here