‘ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാടായി നമ്മളെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’: മുഖ്യമന്ത്രി

ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാടായി നമ്മളെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്ഷരം ഭാഷ സാഹിത്യ സാംസ്‌കാരിക മ്യൂസിയം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഞ്ജാന കേന്ദ്രമായി അക്ഷരമ്യൂസിയം മാറുമെന്നു ലോകത്ത് അപൂര്‍വമാണ് ഭാഷ മ്യൂസിയമെന്നും അദ്ദേഹം പറഞ്ഞു. അതിലൊന്നാണ് കേരളത്തില്‍ തുടക്കം കുറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; സിസാ തോമസ് കേസ് വിധിയില്‍ വ്യക്തതവേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

സഹകരണ വകുപ്പ് നിര്‍മിച്ച രാജ്യത്തെ ആദ്യ ഭാഷ സാഹിത്യ സാംസ്‌കാരിക മ്യൂസമാണ് അക്ഷരം മ്യൂസിയം. ഇതിന്റെ ഒന്നാംഘട്ട ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഭാഷയ്ക്ക് സാഹിത്യത്തിനും പ്രാധാന്യം നല്‍കിയാണ് ഇത്തരമൊരു പദ്ധതി. തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍.വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നാട്ടകം ഇന്ത്യാപ്രസ്സ് പുരയിടത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

ALSO READ: സംഭൽ വിഷയം: ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധമാർച്ചിന് നേരെ പൊലീസ് അക്രമം

അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച തിയേറ്റര്‍, ഹോളോഗ്രാം സംവിധാനമടക്കമുള്ള മ്യൂസിയം 15,000 ചതുരശ്രയടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനിക സാങ്കേതിര വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് നിര്‍മാണം. നാലു ഘട്ടങ്ങളിലായാണ് മ്യൂസിയം പൂര്‍ത്തീകരിക്കുക. ആദ്യഘട്ടത്തില്‍ ഭാഷയുടെ ഉല്‍പത്തി മുതല്‍ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News