‘സ്വയം വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷം’; വിവാഹ വാര്‍ഷികം ആഘോഷമാക്കി ക്ഷമ ബിന്ദു; ആശംസകളുമായി സോഷ്യല്‍മീഡിയ

ഇന്ത്യയില്‍ ആദ്യ സംഭവമായിരുന്നു ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദുവിന്റെ വിവാഹം. സ്വയം വിവാഹം കഴിച്ചായിരുന്നു ക്ഷമ ബിന്ദു വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു ക്ഷമയുടെ വിവാഹം. ഇപ്പോഴിതാ വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ക്ഷമ. ആശംസകളുമായി സോഷ്യല്‍ മീഡിയയുമെത്തി.

Also read- ശില്‍പ ഷെട്ടിയുടെ വീട്ടിലെ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

ഹാപ്പി ആനിവേഴ്‌സറി എന്ന് എഴുതിക്കൊണ്ട് ക്ഷമ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിവാഹത്തിന് സ്വന്തമായി സിന്ദൂരം അണിയിക്കുന്നതും, ഒറ്റയ്ക്കു സഞ്ചരിക്കുന്നതും തുടങ്ങി ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഭിമാനം തോന്നുന്നുവെന്നാണ് പലരും കമന്റ് ചെയ്തത്.

Also Read- ‘ഇഞ്ചികൃഷി നശിപ്പിച്ചാലും, അരിക്കൊമ്പൻ ഉയിരാണ്’ ; അരിക്കൊമ്പന് പ്രതിമ നിർമിച്ച് കർഷകൻ

കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നാണ് ക്ഷമ ബിന്ദു സ്വയം കല്യാണം കഴിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ക്ഷമ, താന്‍ ഒരു വധു ആകണമെന്ന് കൊതിച്ചിരുന്നു. തന്നോടുള്ള ഇഷ്ടം പ്രകടമാക്കാനുള്ള വഴി കൂടിയായിരുന്നു ക്ഷമയ്ക്ക് ഈ വിവാഹം. സോളോഗമി അല്ലെങ്കില്‍ ഓട്ടോഗമി ഇന്ത്യയില്‍ ആദ്യമായാണ് നടന്നത്. അതുകൊണ്ട് തന്നെ ഒരുപാട് ചോദ്യങ്ങളെയും പരിഹാസങ്ങളെയും ക്ഷമയ്ക്ക് നേരിടേണ്ടതായി വന്നു. എന്നാല്‍ പൂര്‍ണ പിന്തുണയുമായി ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നതോടെ വിവാഹം ആഘോഷമായി. ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ സീനിയര്‍ റിക്രൂട്ട്‌മെന്റ് ഓഫിസറാണ് 25കാരിയായ ക്ഷമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News