ഇന്ത്യക്ക് ഇനി ശൂന്യാകാശത്തും കൈകൾ; ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ച് ഐഎസ്ആർഓ- വീഡിയോ

RRM TD

ബഹിരാകാശ ​ഗവേഷണ രം​ഗത്ത് മികച്ച നേട്ടം സ്വന്തമാക്കി ഐഎസ്ആർഓ. റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ ( Relocatable Robotic Manipulator-Technology Demonstrator (RRM-TD) എന്ന പരീക്ഷണമാണ് ഐഎസ്ആർഓ വിജയകരമായി നടപ്പിലാക്കിയത്. . ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചുള്ള പരീക്ഷണമാണ് ഇത്.

ഇത്തരത്തിലുള്ള സാങ്കേതികവിദ്യ ചുരുക്കം രാജ്യങ്ങൾക്ക് മാത്രമേ സ്വന്തമായുള്ളൂ. തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒയുടെ ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റ് (IISU) ആണ് യന്ത്രക്കൈ വികസിപ്പിച്ചത്.

Also Read: ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ശോഷണം സംഭവിക്കുന്നതായി നാസ

സമാനമായ രീതിയിലുള്ള ഒരു യന്ത്രക്കൈ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. നിലയം ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ തന്നെ സഞ്ചാരപാതയിലേക്ക് എത്തുന്ന വസ്തുക്കള്‍ പിടിച്ചെടുക്കാനും അവയെ നീക്കി ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുവരാനും, അറ്റകുറ്റപ്പണികള്‍ക്കും യന്ത്രക്കൈ സഹായകമാണ്.

ഭാവിയില്‍ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോള്‍ ഉപയോ​ഗപ്രദമാക്കാനാണ് യന്ത്രക്കൈ വികസിപ്പിക്കുന്നത്. സ്‌പെഡെക്‌സ് പരീക്ഷണത്തിന് വേണ്ടി വിക്ഷേപിച്ച പിഎസ്എല്‍വി റോക്കറ്റിന്റെ നാലാംഘട്ടത്തിലാണ് യന്ത്രക്കൈ ഘടിപ്പിച്ചിരുന്നത്.

Also Read: ബഹിരാകാശത്ത് നിന്ന് ലോഹാവശിഷ്ടം ഭൂമിയിലേക്ക് പതിക്കുന്നു; കെസ്‌ലര്‍ സിന്‍ഡ്രോം യാഥാർഥ്യമാകുന്നുവോ?

റോക്കറ്റിന്റെ നാലാമത്തെ ഘട്ടം ഉപയോ​ഗശൂന്യമാകുകയാണ് പതിവ്. പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സിപിരിമെന്റല്‍ മൊഡ്യൂള്‍ (പോയെം) എന്നാണ് റോക്കറ്റിന്റെ നാലാം ഘട്ടത്തിനെ വിളിക്കുന്നത്. ഇതിൽ യന്ത്രക്കൈ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ എന്നിവയൊക്കെ സ്ഥാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News