ഇന്ത്യന്‍ നായകനും ഇതിഹാസ സ്ട്രൈക്കറുമായ സുനില്‍ ഛേത്രി വിരമിക്കുന്നു. ജൂണ്‍ ആറിനു കുവൈറ്റുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം ഇന്ത്യന്‍ കുപ്പായത്തിലെ തന്റെ അവസാന പോരാട്ടമാണെന്നു ഛേത്രി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കി. 39ാം വയസിലാണ് ഛേത്രിയുടെ വിരമിക്കല്‍
ഇന്ത്യക്കായി 145 മത്സരങ്ങള്‍ കളിച്ച് 93 ഗോളുകള്‍ നേടിയ ഛേത്രിയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരന്‍. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അലി ദേയി, ലയണല്‍ മെസി എന്നിവരാണ് ചേത്രിക്ക് മുന്നില്‍.
Also Read: റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില ; പവന് 54,000 കടന്നു
ഇന്ത്യക്കൊപ്പം നാല് സാഫ് ചാമ്പ്യന്‍ഷിപ്പ്, മൂന്ന് നെഹ്റു കപ്പ്, രണ്ട് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്, ചാലഞ്ച് കപ്പ് കിരീട നേട്ടങ്ങളില്‍ ഛേത്രി പങ്കാളിയായി. അണ്ടര്‍ 20ല്‍ കളിക്കുമ്പോള്‍ ഇന്ത്യക്കായി സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടി. ഏഴ് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഛേത്രി നേടിയിട്ടുണ്ട്.
ദേശീയ ടീമിനായുള്ള യാത്ര അവിസ്മരണീയമാണെന്നു ഛേത്രി വ്യക്തമാക്കി. ഇന്ത്യക്കായുള്ള അരങ്ങേറ്റം ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണെന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here