കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നേടി ലക്ഷ്യ സെന്‍

കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം നേടി ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലക്ഷ്യ സെന്നിന്റെ രണ്ടാം കിരീടമാണിത്. 2022ലെ ഇന്ത്യ ഓപ്പണിലും ലക്ഷ്യ കിരീടം നേടിയിരുന്നു.

ഫൈനലില്‍ ലി ഷിഫെങ്ങിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത് (സ്‌കോര്‍ ബോര്‍ഡ്: 21:18, 22:20). സെമിയില്‍ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെയാണ് ലക്ഷ്യ പരാജപ്പെടുത്തിയത്.

2022 ഓഗസ്റ്റില്‍ നടന്ന ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ലക്ഷ്യ അവസാനമായി ഫൈനല്‍ കളിച്ചത്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്നത് താരത്തെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്ന് 19-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ ഓപ്പണ്‍ കിരീടം നേടി മടങ്ങിവരവ് ഗംഭീരമാക്കിയത്.

Also Read: “സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപം”; ആനി രാജയുടെ വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News