രാജ്യത്തെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് കോ‍ഴിക്കോട് ആരംഭിച്ചു

രാജ്യത്തെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് കോ‍ഴിക്കോട് കുറ്റ്യാടിയിചല്‍ ആരംഭിച്ചു. ആക്ടീവ് പ്ലാനറ്റ് എന്നാണ് പാര്‍ക്കിന്‍റെ പേര്. പത്തേക്കറാണ് പാര്‍ക്കിന്‍റെ വലുപ്പം. രണ്ടരലക്ഷം സ്‌ക്വയർ ഫീറ്റിൽ ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം വൈവിധ്യമാർന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാർക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളും വിനോദ പരിപാടികളുമാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് ഉല്ലാസത്തോടെ സമയം ചെലവഴിക്കാൻ നാല്പതിലേറെ ഫ്രീസ്റ്റൈൽ സ്ലൈഡുകളും ആക്റ്റീവ് പ്ലാനറ്റിലുണ്ട്. കുട്ടികൾക്കൊപ്പമെത്തുന്നവർക്കായി കലാസാംസ്‌കാരിക വിരുന്നുകളും പാർക്കിൽ ഉണ്ടാകും.

ALSO READ: കോടികളുടെ വരുമാനം: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിൽ പരിശോധന

സായാഹ്നങ്ങളിൽ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളിൽ, മികച്ച കലാ, സാംസ്‌കാരിക സംഘങ്ങളുടെ പ്രകടനവും പാർക്കിനെ സജീവമാക്കും. ലോകത്തിന്‍റെ പലഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെ ഇതിനായി കുറ്റ്യാടിയിലേക്കെത്തിക്കും. കേരളത്തിൽ നിന്നുള്ള തനത് കലാകാരന്മാരോടൊപ്പം അവർ ആക്റ്റീവ് പ്ലാനറ്റിൽ പ്രത്യേക പരിപാടികൾ അവതരിപ്പിക്കും. വ്യത്യസ്തമായ ഈ കലാവിഷ്കാരങ്ങൾ സന്ദർശകർക്കും വേറിട്ട അനുഭവമാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള രുചി വൈവിധ്യങ്ങൾ ഒന്നിക്കുന്ന ഫുഡ്‌ കോർട്ട്, പാർക്കിൽ ഉല്ലസിക്കുന്നവർക്ക് എളുപ്പത്തിൽ ഇവ ലഭ്യമാക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ്‌ ട്രക്കുകൾ തുടങ്ങിയവയും ഉടൻ സജ്ജമാകും.

രാവിലെ  അഞ്ച് മണിക്കൂർ ചെലവഴിക്കാൻ 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ച മുതൽ രാത്രി വരെയുള്ള സെഷനുകള്‍ക്ക്  400 രൂപയാണ് നിരക്ക്. വാരാന്ത്യങ്ങളിൽ രാവിലെയുള്ള സെഷന് 350 രൂപയും പിന്നീടങ്ങോട്ട് 450 രൂപയുമാണ് നിരക്ക്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യപ്രവേശനവും പ്രത്യേക ഇളവുകളും നൽകും. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

ALSO READ: ‘അഭിമുഖത്തിന് തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപന പ്രതിനിധി വിളിച്ചു; ഇത് ഗൂഢാലോചനയല്ലാതെ മറ്റെന്താണ്’?: പ്രിയ വര്‍ഗീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News