ഓഹരി വിപണിയിലെ തകർച്ചയിൽ മൂല്യം കൂപ്പു കുത്തിയവരിൽ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വിപണി മൂലധനം (എംക്യാപ്) 44,935.46 കോടി രൂപയിൽ നിന്ന് 6,63,233.14 കോടി രൂപയായി ഇടിഞ്ഞു. ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വിപണി മൂല്യത്തിലും വലിയ തോതിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. 70,479.23 കോടി രൂപയുടെ മൂല്യ തകർച്ചയാണ് എച്ച്‌ഡിഎഫ്‌സി നേരിട്ടത്. ഇതോടെ ബാങ്കിന്റെ വിപണി മൂലധനം 12,67,440.61 കോടി രൂപയായി.
Also Read: ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ പൊടിപൊടിക്കുന്നു; ഓഫറുള്ള ഫോണുകള്‍ ഇതാ
അതേസമയം, നാല് ദിവസത്തെ നഷ്ടക്കച്ചവടത്തിൽ നിന്ന് നേട്ടത്തിന്റെ കരയിലേക്ക് വിപണി കയറിയിട്ടുണ്ട്. ആഗോള വിപണിയിലുണ്ടായ പോസറ്റീവ് വികാരവും രൂപയും എണ്ണവിലയും സ്ഥിരത കൈവരിക്കുന്ന പ്രവണത കണ്ടതുമാണ് തുടർ കഥയായ നഷ്ടത്തിന്റെ കണക്കുകൾക്ക് വിരാമ ചിഹ്നമിട്ടത്.
സെൻസെക്സ് 0.2 ശതമാനം (170 പോയിൻ്റ്) ഉയർന്ന് 76,500 ലും നിഫ്റ്റി 0.53 ശതമാനം (121 പോയിൻ്റ്) ഉയർന്ന് 23,207 ലുമാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്ക്യാപ് 2.45 ശതമാനത്തിന്റെയും സ്മാള്‍ക്യാപ് 1.98 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here