രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം മുംബൈയിൽ. 17,843 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ആറുവരി പാലം ദക്ഷിണ മുംബൈയിൽ നിന്നും നവി മുംബൈയിലെത്താനുള്ള യാത്രാ സമയം ഒരു മണിക്കൂറിലധികം ലാഭിക്കാനാകും. എന്നാൽ കഴിഞ്ഞ ദിവസം ടോൾ നിരക്ക് പ്രഖ്യാപിച്ചതോടെ പദ്ധതി പ്രതീക്ഷയോടെ കാത്തിരുന്നവർ നിരാശരായിരിക്കയാണ്. സമ്പന്നർക്ക് മാത്രം ഉപയോഗപ്പെടുന്ന രീതിയിൽ പൊതു ഗതാഗത മാർഗത്തെ മാറ്റരുതെന്ന ആവശ്യമാണ് സമൂഹ മാധ്യമങ്ങളും ചർച്ച ചെയ്യുന്നത്.
Also Read: ഗാസയ്‌ക്കെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ; മാധ്യമപ്രവർത്തകർക്കെതിരെയും ആക്രമണം
നവി മുംബൈയുടെ വികസനം, മുംബൈയിലെ തിരക്ക് കുറയ്ക്കല്‍, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താന്‍ സാധിക്കുക, പുണെ എക്‌സ്പ്രസ് വേയിലേക്ക് ബന്ധിപ്പിക്കല്‍ തുടങ്ങി ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. മൂന്നു പാതകള്‍ അടങ്ങിയ ആറു വരി പാതയായി രൂപകൽപ്പന ചെയ്ത പാലത്തിൽ അടിയന്തരാവശ്യങ്ങള്‍ക്കായി ഏഴാമത് ഒരു വരിയും എക്‌സ്പ്രസ്‌വേയിൽ ഉണ്ടായിരിക്കും. 22 കിലോ മീറ്റര്‍ നീളമുളള ഈ പാതയില്‍ പതിനാറര കിലോ മീറ്റര്‍ യാത്ര കടലിന് മുകളിലൂടെയായിരിക്കും.
Also Read: റീല്‍സ് ചെയ്യുന്നത് വിലക്കി; ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി, എല്ലാ സഹായവും വീട്ടുകാരുടെ വക
2014 ഡിസംബറിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2023-ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here