ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരവും സൗകര്യങ്ങളും

വിവാദങ്ങള്‍ക്കിടെ  മെയ് 28ന് പുതിയ പാര്‍ലമെന്‍റ്  മന്ദിരം  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്‍റെ പ്രഥമ പൗരയായ പ്രസിഡന്‍റ്  ദ്രൗപതി മുര്‍മു പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യണമെന്ന്  പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല . സവര്‍ക്കറുടെ ജന്മദിനമായ മെയ് 28 ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തതും പ്രതിപക്ഷത്തെ അതൃപ്തരാക്കി. ഈ വിഷയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നതായി അറിയിച്ചു. 971 കോടി രൂപയ്ക്കാണ് പാര്‍ലമെന്‍റ് മന്ദിര നിര്‍മാണ പദ്ധതി ടാറ്റ പ്രോജക്ടിന് നല്‍കിയത് എന്നാല്‍ ചെലവ് 1200 കോടി കവിഞ്ഞു.

പുതിയ പാർലമെൻ്റ് മന്ദിരം പ്രത്യേകതകൾ

നിർമ്മാണ ചുമതല നൽകിയത് 862 കോടിക്ക്

2021 ൽ ചെലവ് 971 കോടി കവിഞ്ഞു

നിർമ്മാണം പൂർത്തിയായത് 1200 കോടിക്ക് മുകളിൽ

ത്രികോണാകൃതിയിൽ 64500 ച.മീ വിസ്തീർണം

4 നിലകൾ

12 പ്രവേശന കവാടങ്ങള്‍

ജ്ഞാന ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നീ പേരിൽ പ്രധാന കവാടങ്ങൾ

144 കല്‍തൂണുകൾ

ലോക്സഭയില്‍ പച്ച നിറത്തിലുള്ള പരവതാനി

രാജ്യസഭയില്‍ ചുവന്ന നിറത്തിലുള്ള പരവതാനി

പരവതാനി യുപിയിലെ ഭദോഹിയിൽ നിന്ന്

കുതിരാലയത്തിന്റെ മാതൃകയിലാണ് ലോക്സഭയിലെ ഇരിപ്പിട ക്രമീകരണം

ലോക്സഭയിൽ 888 ഇരിപ്പിടങ്ങൾ

അര്‍ധ വൃത്താകൃതിയിലാണ് രാജ്യസഭയിലെ ഇരിപ്പിടങ്ങൾ ക്രമീകരണം.

ദേശീയ പക്ഷിയായ മയിലിൻ്റെ മാതൃകയിൽ ലോക്സഭാ ചേംബര്‍.

താമരയുടെ മാതൃകയിൽ രാജ്യസഭാ ചേബര്‍

രാജ്യസഭയിൽ 384 ഇരിപ്പിടങ്ങൾ

നടുമുറ്റത്ത് ആല്‍മരം

അത്യാധുനിക ശബ്ദ-ദൃശ്യ സംവിധാനങ്ങൾ

സംയുക്ത സമ്മേളനത്തിന് 1272 സീറ്റുകൾ

വിശാലമായ ലൈബ്രറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News