ഇന്ത്യൻ മണ്ണിൽ 36 വർഷത്തിനു ശേഷം ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരം വിജയിച്ച് ചരിത്രം കുറിച്ചപ്പോൾ, ഇന്ത്യൻ ടീമിന് നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബെംഗളൂരുവില്‍ നടന്ന ടെസ്റ്റില്‍ എട്ടു വിക്കറ്റിനാണ് സന്ദര്‍ശകർ ജയിച്ചത്. ആദ്യ ഇന്നിങ്സിൽ 46 റണ്‍സിന് ഓള്‍ ഔട്ടായത് വലിയ നാണക്കേടാണ് ടീമിന് സമ്മാനിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമിലെ അഴിച്ചുപണി.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് മൂന്ന് മത്സര വിജയത്തിന്റെ അകലെയാണ് ഇന്ത്യ. അടുത്ത ടെസ്റ്റ് സിരീസ് ഓസ്‌ട്രേലിയയിലാണ്. അതിനാൽ ഇന്ത്യൻ മണ്ണിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെ ജയം ഇന്ത്യക്ക് അനിവാര്യമാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച പൂനെയിലാണ് നടക്കുന്നത്.
Also Read: സി കെ നായിഡു ട്രോഫി: കേരളം ശക്തമായ നിലയില്‍; വരുൺ നായനാർക്ക് സെഞ്ച്വറി
മോശം ഫോമില്‍ കളിക്കുന്ന കെ എൽ രാഹുലിനെ ടീമിൽ നിന്നും പുറത്താക്കിയോക്കും. ആദ്യ ടെസ്റ്റില്‍ പരുക്കിനെത്തുടര്‍ന്ന് ശുഭ്മാൻ ഗില്‍ കളിച്ചിരുന്നില്ല എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത താരം രണ്ടാം ടെസ്റ്റ് കളിച്ചേക്കും. ബെംഗളൂരുവില്‍ 150 റണ്‍സ് നേടി ടീമിന്റെ നട്ടെല്ലായി മാറിയ സർഫറാസ് ഖാൻ ആദ്യ ഇലവനില്‍ തന്നെ ഉണ്ടാകും.
രവീന്ദ്ര ജഡേജക്ക് പകരം അക്സർ പട്ടേൽ ആദ്യ ഇലവനിലേക്ക് എത്തിയേക്കും. പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചായതിനാൽ കുല്‍ദീപ് യാദവിനു പകരം ആകാശ് ദീപ് ടീമിലേക്കെത്തിയേക്കും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയസ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here