“സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ, ഇത് ഭാവിതലമുറയെ അറിയിക്കാതിരിക്കാനാണ് അവർ ചരിത്രം മാറ്റിയെഴുതുന്നത്”: മുഖ്യമന്ത്രി

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യസമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഭരണാധികാരികളെന്നും ഇത് ഭാവിതലമുറ അറിയാതെ ഇരിക്കാനാണ് ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പാoഭാഗം ഒഴിവാക്കുന്നത് ഗാന്ധിവധം മറച്ചുവയ്ക്കാനാണ്. മുഗൾ രാജവംശത്തെ ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് അടർത്തിമാറ്റാൻ കഴിയില്ല. വെറുപ്പും വിദ്വേഷവും പകയും വളർത്താനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Also Read: “സമരത്തിലേക്ക് ക്ഷണിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ല; കേരള വിരുദ്ധരായ യുഡിഎഫിനെ ജനം തിരിച്ചറിയും”: ഇ പി ജയരാജൻ

ലോകത്ത് പലയിടത്തും പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ മലയാളികളുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയാണ് ഇതിന് കാരണം. ഭൂപരിഷ്കരണമാണ് കേരളത്തെ ഇന്ന് കാണുന്നരീതിയിൽ മാറ്റിത്തീർത്തത്. പ്രവാസികളുടെ സംഭാവനയും കേരളത്തിന്റെ മുന്നേറ്റത്തിന് സഹായിച്ചു. അതിഥി തൊഴിലാളികളുടെ മക്കൾ കേരളത്തിൽ നല്ല വിദ്യാഭ്യാസം നേടുന്നു. അവരുടെ നാടുകളിൽ അത് സാധ്യമല്ല. പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറയുന്നു എന്നത് തെറ്റിദ്ധരിപ്പിക്കാനുള്ള വാർത്ത മാത്രമാണ്. ജനസംഖ്യ കുറയുന്നതിന് അനുപാതികമായാണ് കുട്ടികളുടെ എണ്ണം കുറഞ്ഞത്. ആ കാര്യം വാർത്തയിൽ തുറന്ന് പറയാത്തത് മനഃപൂർവമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: തൃശ്ശൂരിൽ കോൺഗ്രസിന് തിരിച്ചടി; പ്രത്യേക സമിതി രൂപീകരിച്ച് ഐഎൻടിയുസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News