ഇന്ത്യയുടെ മതേതരത്വം തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒത്തൊരുമയോടെ ജീവിച്ചിരുന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമയോടെ ജീവിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും, ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തെ അട്ടിമറിക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘ഹിന്ദുക്കളും മുസ്‌ലിങ്ങളും ഏകോപനത്തോടെ ജീവിച്ചിരുന്ന ചരിത്രമാണ് ഇന്ത്യക്കുള്ളത്. അത് നമ്മുടെ രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ആളുകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതിനാല്‍ മതസഹിഷ്ണുത എന്ന വാക്കിന് ഇന്ന് ഒരുപാട് പ്രാധാന്യമുണ്ട്. എങ്കിലും ഇതിനെല്ലാം ഉപരി എല്ലാവരും ഒത്തൊരുമയോടെ ജീവിക്കണമെന്ന് തന്നെയാണ് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്,’ അമര്‍ത്യ സെന്‍ പറഞ്ഞു.
ALSO READ: യൂറോ കപ്പിൽ ഇന്ന് കലാശപ്പോരാട്ടം; സ്പെയിനും ഇംഗ്ലണ്ടും ഇന്ന് രാത്രി നേർക്കുനേർ
‘കുട്ടികളില്‍ ഭിന്നിപ്പിന്റെ വിഷാംശങ്ങള്‍ ബാധിക്കാതെ സഹിഷ്ണുതയോടെ അവരെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തെ അട്ടിമറിക്കാന്‍ ആരും ശ്രമിക്കരുത്. രാജ്യത്തിന്റെ ബഹുസ്വരതയെ ചൂണ്ടിക്കാട്ടി, ഉപനിഷത്തുകള്‍ ഫാര്‍സിയിലേക്ക് വിവര്‍ത്തനം ചെയ്ത ചുരുക്കം ചിലരില്‍ ഒരാളാണ് മുംതാസിന്റെ മകന്‍ ദാരാ ഷിക്കോ. ഹിന്ദു ഗ്രന്ഥങ്ങളിലും സംസ്‌കൃത ഭാഷയിലും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. മുംതാസ് ബീഗത്തിന്റെ സ്മരണയ്ക്കായി നിര്‍മിച്ച മഹത്തായ നിര്‍മിതിയായ താജ്മഹലിനെതിരെ ഇപ്പോള്‍ ചിലര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്,’ അമര്‍ത്യ സെന്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here