ഇൻ്റർ കോണ്ടിനെൻ്റൽ കപ്പിൽ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു

ഇന്ത്യയടക്കം നാല്‌ രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ്‌ ഫുട്‌ബോൾ ടൂർണമെൻ്റിൽ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. വനുവാട്ടുവിനെതിരെ ഇന്ത്യ 1-0 നാണ് ഭുവനേശ്വറിൽ പരാജയപ്പെടുത്തിയത്. ഇന്ത്യൻ നായകനായ സുനിൽ ഛേത്രിയാണ് 81-ാം മിനുട്ടിൽ എതിരാളികളുടെ ഗോൾ കുലുക്കി ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. ടൂർണമെൻ്റിൽരണ്ട് വിജയങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്താണ്.

Also Read: എംബാപ്പെയും പിഎസ്ജി വിടുന്നു; റാഞ്ചാനൊരുങ്ങി സ്പാനിഷ് വമ്പന്മാര്‍

വെള്ളിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ 2-0ത്തിന് മംഗോളിയയെ പരാജയപ്പെടുത്തിയിരുന്നു. മംഗോളിയക്ക് നിലവിൽ ഇപ്പോൾ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റാണുള്ളത്.

Also Read: ‘ഭൂപ്രഭുക്കളുടെ അടിമകളെ ഭൂമിയുടെ ഉടമകളാക്കിയ വിപ്ലവ ഇതിഹാസം’; ജൂണ്‍ 13 ഇഎംഎസ് ജന്മദിനം

നെഹ്‌റു കപ്പിന്‌ പകരമായി 2018ൽ ആരംഭിച്ച ഇന്റർ കോണ്ടിനെന്റൽ കപ്പിലെ ആദ്യ ജേതാക്കൾ ഇന്ത്യയാണ്‌. 2019ൽ ഉത്തരകൊറിയ കിരീടം നേടി. ഇത്തവണ ടുർണമെൻ്റിൻ്റെ മൂന്നാംപതിപ്പാണ്‌ ഒഡീഷയിലെ ഭുവനേശ്വറിൽ അരങ്ങേറുന്നത് . ഫിഫ റാങ്ക്‌ 164 ആണ് വനുവാട്ടുവിനുള്ളത്. ഓസ്‌ട്രേലിയക്കടുത്ത്‌ ദക്ഷിണ പസിഫിക്‌ സമുദ്രത്തിലെ ദ്വീപാണ്‌ വനുവാട്ടു. ലെബനൻ്റെ റാങ്ക്‌ 99-ാം സ്ഥാനത്താണ് . ഫിഫ റാങ്കിംഗിൽ നിലവിൽ 183-ാം സ്ഥാനത്താണ് ടൂർണമെൻ്റ് കളിക്കുന്ന മംഗോളിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News