ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ചർച്ച നടത്തിയെന്ന് സൂചന . തേജസ്വി യാദവും ബീഹാർ മുഖ്യമന്ത്രിയും നിതീഷ് കുമാറും പാറ്റ്നയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിൽ ഒരുമിച്ചാണ് സഞ്ചരിച്ചത്. അവസര വാദത്തിന്റെ അപ്പോസ്തലനായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഇന്ത്യാ സഖ്യത്തിലേക്കുള്ള ചാട്ടം ബിജെപി പോലും തള്ളിക്കളയുന്നില്ല, അതെപ്പോഴായിരിക്കും എന്ന സംശയമേ പലർക്കുമുള്ളൂ. നിതീഷ് കുമാറും ചന്ദ്രബാബു നായിഡു ഇന്ത്യ സഖ്യത്തിലേക്ക് വരണമെന്ന് താൽപര്യം ഇന്ത്യ സഖ്യ നേതാക്കൾ പ്രകടിപ്പിച്ചു കഴിഞ്ഞു.
ഇന്ത്യ സഖ്യ നേതാവായ തേജസിയും ഇന്ത്യയിലെ നേതാവായ നിതീഷ് കുമാറും വിമാനത്തിൽ കയറിയപ്പോൾ നിതീഷ് മുൻപിൽ സീറ്റിലും തേജസ് സീറ്റിലുമായിരുന്നു ഇതിൻറെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.എന്നാൽ പിന്നീട് രണ്ടുപേരും ഒരേ സീറ്റിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.ഇരുവരും ചർച്ച നടത്തി എന്നുള്ളതിന്റെ സൂചനകളാണ് ഇത്.ചർച്ച നടത്തിയോ എന്ന് സൂചിപ്പിച്ചപ്പോൾ തേജസ് ചെയ്യാത്തവന്റെ പ്രതികരണം ഇങ്ങനെയായിരുന്നു
എൻ ഡി എ യോഗത്തിൽ എത്തുന്ന നിതീഷ് കുമാർ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുംഅത് അംഗീകരിക്കാത്ത വന്നാൽ എൻഡിഎ സഖ്യം നിതീഷ് വിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here