ആമയിഴഞ്ചാന്‍ തോട്ടിൽ കാണാതായ ജോയിയെ ജെൻ റോബോർട്ടിക് സംവിധാനം കണ്ടെത്തിയതായി സൂചന. ദൃശ്യം കണ്ട 10 മീറ്റർ ചുറ്റളവിൽ പരിശോധന ശക്തമാക്കുന്നു. സ്കൂബ സംഘം വീണ്ടും രക്ഷാ ദൗത്യത്തിലേക്ക് നീങ്ങുകയാണ്.
Also read:എക്‌സിലെ പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെന്നും അറിയിക്കാം; ഇനി ഡിസ്‌ലൈക്കും ചെയ്യാം..!
നിര്‍ണായക ദൃശ്യങ്ങള്‍ റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്‌കൂബ ടീമിന്റെ പരിശോധനയിലാണ് ലഭിച്ചത്. നൈറ്റ് വിഷന്‍ ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ പ്രധാന ടണലിലേക്ക് ഇറക്കിയായിരുന്നു പരിശോധന നടത്തിയത്. ക്യാമറയുടെ സഹായത്തോടെ പുറത്തുനിന്നാണ് ടണലിനകത്തെ ദൃശ്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ഇന്നലെയാണ് ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോട് കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here