ടൈറ്റാന്‍ കടലിന്റെ അടിത്തട്ടില്‍ പൊട്ടിത്തെറിച്ചത് അമേരിക്കന്‍ നേവി നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന് സൂചന. ടൈറ്റാനെ കാണാതായതിനു പിന്നാലെ കടലില്‍ നിന്നെത്തിയ ശബ്ദതരംഗങ്ങള്‍ അപകടത്തിന്റെതായിരുന്നു എന്ന് റിപ്പോര്‍ട്ട്. ടൈറ്റാന്‍ അടക്കമുള്ള പരിവേഷണ യാത്രകളിലെ സുരക്ഷ സംബന്ധിച്ചും ചര്‍ച്ചകള്‍ തുടരുകയാണ്.
യാത്ര ആരംഭിച്ച ഒന്നേമുക്കാല്‍ മണിക്കൂറിന് ശേഷമായിരുന്നു മാതൃബോട്ടുമായുള്ള ബന്ധം ടൈറ്റാന് നഷ്ടപ്പെട്ടത്. എന്നാല്‍ അതിന് പിന്നാലെ കടലിന്റെ അടിത്തട്ടില്‍ നിന്ന് പുറത്തുവന്ന ശബ്ദതരംഗങ്ങളില്‍ ടൈറ്റാന്‍ പൊട്ടിത്തെറിയുടെ സൂചനകള്‍ അമേരിക്കന്‍ നാവിക സംഘത്തിന് ലഭ്യമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അന്തര്‍വാഹിനികളെ നിരീക്ഷിക്കാന്‍ യുഎസ് നേവി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനമാണ് അത്തരമൊരു ശബ്ദവ്യതിയാനം തിരിച്ചറിഞ്ഞത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് അര കിലോമീറ്റര്‍ മാറിയാണ് പുറംപാളി അടക്കമുള്ള ടൈറ്റാന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.
Also Read: കഠിനമായ രക്ഷാപ്രവർത്തനങ്ങൾ വിഫലം, ലോകത്തെ കണ്ണീരണിയിച്ച് ടൈറ്റനും യാത്രികരും
കടലിന്റെ അടിത്തട്ടിലേക്ക് നടത്തുന്ന ഇത്തരം പര്യവേഷണ യാത്രകള്‍ അന്തര്‍വാഹിനിയുടെ സുരക്ഷ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നടത്താവൂ എന്നാണ് വിദഗ്ധരുടെ അഭ്യര്‍ത്ഥന. എല്ലാ സുരക്ഷാപരിശോധനകളും പൂര്‍ത്തിയാക്കി സര്‍ട്ടിഫൈ ചെയ്യുന്നതുവരെ ഇത്തരം യാത്രകള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ടൈറ്റാനിക് പര്യവേഷണത്തിന്റെ ഭാഗമായിരുന്ന ശാസ്ത്രജ്ഞന്‍ മൈക്കിള്‍ ഗില്ലന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ടൈറ്റാനിക്ക് കാണാനുള്ള ടൂര്‍ പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അംഗങ്ങളില്‍നിന്ന് ഓഷ്യന്‍ഗേറ്റ് എക്‌സ്പഡിഷന്‍സ് എഴുതി വാങ്ങുന്ന ലയബിലിറ്റി നോട്ടീസ് കൊണ്ട് നിയമക്കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നാണ് നിയമവിദഗ്ധരും വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here