എന്റെ അമ്മ, ഞങ്ങള്‍ ഒന്നിച്ച് ഓരേ യൂണിഫോമില്‍ ഇതാദ്യം; മാതൃദിനത്തില്‍ ഹൃദയംനിറച്ച് എയര്‍ഹോസ്റ്റസിന്റെ അനൗണ്‍സ്‌മെന്റ്; വീഡിയോ

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റിനകത്ത് മാതൃദിനത്തില്‍ ഒരു എയര്‍ ഹോസ്റ്റസ് നടത്തിയ അനൗണ്‍സ്‌മെന്റ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മാതൃദിനത്തില്‍ എയര്‍ ഹോസ്റ്റസായ അമ്മയ്‌ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് നബിറ സാഷ്മി പങ്കുവച്ചിരിക്കുന്നത്.

ഫ്‌ളൈറ്റിലെ യാത്രക്കാരുമായി ഈ സന്തോഷം അനൗണ്‍സ്‌മെന്റിലൂടെ പങ്കിടുന്ന നബിറയുടെ ദൃശ്യങ്ങളാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വീഡിയോയിലുള്ളത്. ഇത് കേട്ട് അടുത്ത് തന്നെ നില്‍ക്കുന്ന അമ്മ സന്തോഷം കൊണ്ട് വിതുമ്പുന്നതും കണ്ണ് തുടയ്ക്കുന്നതും മകളുടെ കവിളില്‍ ചുംബനം നല്‍കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

അമ്മയും മകളും ഹെയര്‍ഹോസ്റ്റസ് ആണെങ്കിലും ഇരുവര്‍ക്കും ഒരുമിച്ച് ഫ്‌ളൈറ്റില്‍ ജോലി ചെയ്യാന്‍ ഇവര്‍ക്ക് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. മാതൃദിനത്തിലാണ് ഇരുവര്‍ക്കും ഒരുമിച്ച് ജോലി ചെയ്യാന്‍ അവസരം ലഭിച്ചത്. നിരവധി ആളുകളാണ് മാതൃദിനത്തില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News