ബോംബ് ഭീഷണി: ഇൻഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തിരമായി ഇറക്കി

indigo flight

ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഞായറാഴ്ച്ച ലഭിച്ചത്.

ALSO READ: ബംഗാളിൽ 13-കാരിയെ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യൻ പീഡിപ്പിച്ചു

തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.

ALSO READ: പശ്ചിമബംഗാളില്‍ നൈറ്റ് ഷിഫ്റ്റില്‍ നഴ്‌സിനെതിരെ രോഗിയുടെ ലൈംഗികാതിക്രമം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

നിലവിൽ വിമാനത്തിൽ പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News