കരിപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക്..! ഇൻഡിഗോയുടെ അഗത്തി സർവീസ് ആരംഭിച്ചു

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് പറക്കാനുള്ള അഗത്തി സർവീസ് ആരംഭിച്ചു. വിമാനത്താവളം ആരംഭിച്ച് 36 വർഷം പിന്നിടുമ്പോൾ ഇൻഡിഗോ കമ്പനിയാണ് ചരിത്രത്തിലാദ്യമായി വിമാന സർവീസ് ആരംഭിച്ചത്. ബംഗളുരുവിൽ നിന്ന് അഗത്തിയിലേക്ക് ഇന്ഡിഗോയ്ക്ക് തന്നെ വിമാന സർവീസ് ഉണ്ടെങ്കിലും കേരളത്തിൽ നിന്ന് ഇതാദ്യമായാണ്.

Also Read: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശങ്ങളുമായി കാലാവസ്ഥ വകുപ്പ്

78 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം കരിപ്പൂരില്‍നിന്ന് കൊ​ച്ചി വ​ഴി അ​ഗ​ത്തി​യിലേക്കും അവിടെ നിന്ന് ബംഗളുരുവിലേക്കും പറക്കും. ദിവസവും സർവീസ് ഉണ്ടാകുമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആ​ദ്യ സ​ര്‍വി​സ് വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ര്‍ എ​സ്. സു​രേ​ഷ് കേ​ക്ക് മുറിച്ച് ഉദ്‌ഘാടനം നിർവഹിച്ചു.

Also Read: ‘ഇത് അറ്റൻഷൻ സീക്കിങ് സിൻഡ്രോം, കോടതി എടുത്ത് ദൂരെയെറിഞ്ഞ കേസുവെച്ച് ഒന്നര മണിക്കൂർ വാർത്താസമ്മേളനം ഉടന്‍ കാണാം’; കുഴല്‍നാടനെ പരിഹസിച്ച് എഎ റഹീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News