നഷ്ടപ്പെട്ടത് 45,000 രൂപ, നഷ്ടപരിഹാരമായി നൽകിയത് 2,450 രൂപ; പരാതിയുമായി ഇൻഡിഗോ യാത്രക്കാരൻ

യാത്ര പോകുമ്പോൾ പരമാവധി പണവും മറ്റ് വിലയേറിയ വസ്തുക്കളും ഭദ്രമായി സൂക്ഷിക്കുന്നവരാണ് നമ്മൾ. എത്ര ഭദ്രമായി സൂക്ഷിച്ചാലും ചിലതൊക്കെ നഷ്ടപ്പെട്ട പോകുകയും ചെയ്യും. എന്നാൽ ബസിലോ ട്രെയിനിലോ നിന്ന് സാധനങ്ങൾ നഷ്ടപ്പെടുന്നത് പോലെയല്ല പ്ലെയിനിൽ നിന്ന് നഷ്ടപ്പെടുന്നത്. ഇൻഡിഗോ ഫ്ലൈറ്റിൽ നിന്ന് 45,000 രൂപയും പാൻകാർഡ് ഉൾപ്പടെയുള്ള രേഖകളും നഷ്‌ടമായ ഒരാളുടെ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. അസമിൽ നിന്നുള്ള മോണിക് ശർമ്മയ്ക്കാണ് അബദ്ധം പറ്റിയത്.

Also Read: ആപ്പിളുമായി കൊമ്പ് കോർത്ത് മെറ്റ; തൊട്ടാൽ പൊള്ളുന്ന വിലയിൽ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്

കൊൽക്കത്തയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ വച്ചാണ് മോണിക്കിന് 45,000 രൂപയും പാൻകാർഡും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പെടുന്ന രേഖകളടങ്ങുന്ന ബാഗ് നഷ്ടമാകുന്നത്. സെക്യൂരിറ്റി ചെക്കിന് ശേഷം മോണിക്കിന്റെ ബാഗ് മാത്രം തിരികെയെത്തിയില്ല. മോണിക്കിന്റെ സുഹൃത്തായ രവി ഹന്ത എന്നയാളാണ് എക്‌സിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. ബാഗും രേഖകളും നഷ്‌ടമായ വിവരം ഇൻഡിഗോ കമ്പനിയെ അറിയിച്ചപ്പോൾ നഷ്ടപരിഹാരമായി മോണിക്കിന് നൽകിയത് 2,450 രൂപയാണ്. ഇതിനെതിരെ രൂക്ഷവിമർശനമുയർത്തിയാണ് രവിയുടെ പോസ്റ്റ്.

Also Read: മകളെ തിരികെ തന്നതിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്; ലക്ഷ്മിയെ മരണത്തില്‍നിന്ന് കൈപിടിച്ചു കയറ്റിയ അഫ്‌സലിനെ ചേര്‍ത്തുപിടിച്ച് കുടുംബം

പോസ്റ്റ് വൈറൽ ആയതോടെ ഇത്രയും വിലപിടിപ്പുള്ള വസ്തുക്കൾ യാത്രയിൽ കൊണ്ടുപോകുന്നത് നിരുത്തരവാദപരമാണെന്നും പലരും വിമർശിച്ചു. ഇൻഡിഗോയുടെ സോഷ്യൽ മീഡിയ ടീമിൽ നിന്നുള്ള ഒരു പ്രതിനിധി തന്നോട് ബന്ധപ്പെടുകയും വിഷയം പരിശോധിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി രവി ഹന്ത അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News