ദില്ലി വിമാനത്താവളത്തില്‍ വിമാനം റണ്‍വേ തെറ്റിയിറങ്ങി. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ വിമാനമാണ് റണ്‍വേ മാറിയിറങ്ങിയത്.
ALSO READ;റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെ ഉപദേശക സമിതിയെ നിയമിച്ച് പേടിഎം
ഞായറാഴ്ച രാവിലെ ലാന്‍ഡിങ്ങിനിടെയാണ് സംഭവം. ഇതുമൂലം പുറപ്പെടാന്‍ വൈകിയത് കാരണം മറ്റു ചില വിമാന സര്‍വീസുകളെ ബാധിച്ചു. ഏകദേശം 15 മിനിറ്റ് നേരം റണ്‍വേ ബ്ലോക്ക് ചെയ്യുന്ന സാഹചര്യം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ;മക്കളെ കൊല്ലാൻ കൊടും വിഷം കുത്തിവെച്ചു; യുകെയിൽ മലയാളി നഴ്‌സ് അറസ്റ്റിൽ
പിന്നീട് ഇന്‍ഡിഗോ വിമാനത്തെ പാര്‍ക്കിങ് ബേയിലേക്ക് കെട്ടി വലിച്ചു കൊണ്ടുപോയി. ഇതുസംബന്ധിച്ച് ഇന്‍ഡിഗോ വിമാനം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിദിനം 1400 വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നാലു റണ്‍വേയാണ് ഉള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here