ഇന്ദിരാഗാന്ധി ‘ഭാരത മാതാവ്’; പ്രസ്താവനയില്‍ ഉറച്ച് സുരേഷ് ഗോപി

ഇന്ദിരാഗാന്ധി ഭാരത മാതാവാണെന്നുള്ള പ്രസ്താവനയില്‍ ഉറച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും എന്നാല്‍ ചിലര്‍ പ്രസ്താവന തെറ്റായി ചിത്രീകരിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ഇന്ദിരാ ഗാന്ധി സ്മൃതി തുടര്‍ന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഭാരത മാതാവ് ഇന്ദിരാഗാന്ധിയാണെന്ന പരാമര്‍ശം സുരേഷ് ഗോപി വീണ്ടും ആവര്‍ത്തിച്ചു. പരാമര്‍ശത്തിനെതിരെ നേരത്തെ വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

ALSO READ:നിമിഷപ്രിയയ്ക്ക് യമനിലെ ജയിലിൽ നിന്ന് മോചനം വേണം; സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിൽ

രാജ്യത്തെ അടിയന്തരാവസ്ഥ കാലത്ത് ജനസംഘം നേതാക്കളെ ജയിലിലടച്ച നേതാവാണ് ഇന്ദിരാ ഗാന്ധി. ഇതുവരെ ബിജെപി അംഗീകരിക്കാത്ത നേതാവിനെയാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി ഭാരത മാതാവെന്ന് വിശേഷിപ്പിച്ചത്. പ്രസ്താവനയില്‍ വി മുരളീധരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും വീണ്ടും സുരേഷ് ഗോപി നിലപാടില്‍ മാറ്റമില്ലെന്ന് തിരുവനന്തപുരത്ത് നടന്ന സ്വീകരണ പരിപാടിയില്‍ ആവര്‍ത്തിച്ചു.

ALSO READ:കോട്ടയത്ത് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി

സംസ്ഥാന നേതൃത്വം കയ്യാളുന്ന വി മുരളീധരന്‍ പക്ഷത്തിന് സുരേഷ് ഗോപിയുടെ നിലപാടുകളില്‍ അതൃപ്തി നിലനില്‍ക്കെ പി കെ കൃഷ്ണദാസാണ് സജീവമായി തിരുവനന്തപുരത്തെ സ്വീകരണ പരിപാടികളില്‍ സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നത്. കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ ഒന്നും ചെയ്തില്ലെന്ന പ്രതികരണത്തിനു പിന്നാലെ ഭാരത മാതാവ് ഇന്ദിരാ ഗാന്ധി ആണെന്ന പ്രസ്താവന കൂടി ആയതോടെ സുരേഷ് ഗോപിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പടയൊരുക്കം കൂടുതല്‍ ശക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News