ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ ഇനി ഇന്ദിരയും നർഗീസും ഇല്ല; അതും വെട്ടി കേന്ദ്രം

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി. സംവിധായകൻ പ്രിയദർശൻ ഉൾപ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ ശുപാർശകൾ വാർത്താവിനിമയ മന്ത്രാലയം അംഗീകരിച്ചതോടെയാണ് പുതിയ പരിഷ്കരണം.

ALSO READ: ‘പ്രേമലു’വിന്റെ കുതിപ്പിന് പിന്നാലെ ഭാവനാ സ്റുഡിയോസിന്റെ അടുത്ത ചിത്രം

നവാഗത സംവിധായകനുള്ള പുരസ്ക്കാരത്തിനൊപ്പമുണ്ടായിരുന്ന ഇന്ദിരാ ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരത്തിൽ ഉണ്ടായിരുന്ന നർഗീസ് ദത്തിന്റെ പേരും ഇതോടെ ഒഴിവായി. അതേസമയം ഫാൽക്കെ അവാർഡിനടക്കം സമ്മാനത്തുകയും വർധിപ്പിക്കുകയും ചെയ്തു.

1980ലാണ് മികച്ച നവാഗത സംവിധായകനുള്ള ചിത്രത്തിന് ഇന്ദിര ഗാന്ധിയുടെ പേരിലുള്ള അവാർഡ് ഏർപ്പെടുത്തിയത്. ഈ പുരസ്കാരം ആദ്യമായി നേടിയത് അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ എന്ന മലയാളം സിനിമയാണ്. പിന്നീട് എട്ടു തവണ കൂടി മലയാളസിനിമാ സംവിധായകർ ഈ അവാർഡിന് അർഹരായി.

1965ലാണ് നർഗിസ് ദത്തിൻ്റെ പേരിലുള്ള അവാർഡ് ഏർപ്പെടുത്തിയത്. ഈ പുരസ്കാരം നേടിയ ആദ്യ മലയാള സിനിമ 1968 ൽ ജോൺ ശങ്കരമംഗലം സംവിധാനം ചെയ്ത ജന്മഭൂമി ആണ്.

ALSO READ: ടീസറുമായി മോഹൻലാൽ; ‘വർഷങ്ങൾക്ക് ശേഷം’ ടീസറിൽ പഴയ ലാലേട്ടനെ കണ്ടെന്ന് ആരാധകർ

ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തി നൽകുന്ന ദാദാ സാഹിബ് ഫാൽകെ അവാർഡിൻ്റെ പുരസ്കാരത്തുക പത്തു ലക്ഷം രൂപയിൽ നിന്ന് പതിനഞ്ചു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. സുവർൺ കമൽ, രജത് കമൽ എന്നീ അവാർഡുകളുടെ തുക യഥാക്രമം മൂന്നു ലക്ഷം രൂപയായും രണ്ടു ലക്ഷം രൂപയായും വർദ്ധിപ്പിക്കുകയും ചെയ്തു.

ഇനി അനിമേഷൻ, സ്പെഷ്യൽ ഇഫക്റ്റ്സ് വിഭാഗങ്ങളിൽ വേറെവേറെ അവാർഡുകൾ ഉണ്ടായിരിക്കില്ല. രണ്ടു വിഭാഗങ്ങളും ചേർത്ത് ആയിരിക്കും അവാർഡ് നൽകുക. എ.വി.ജി.സി. അഥവാ അനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയ്മിങ് ആൻഡ് കോമിക്സ് എന്നാണ് ഇരു വിഭാഗങ്ങളും ചേർത്തുള്ള പുതിയ പേര്.

ALSO READ: നാല് വർഷത്തിന് ശേഷം പ്രിയ സംവിധായകനെത്തുന്നു സൽമാൻ ഖാനൊപ്പം; ബിഗ് ബജറ്റ് ചിത്രം അണിയറയിൽ

ബെസ്റ്റ് ഓഡിയോഗ്രാഫി അവാർഡ് എന്ന വിഭാഗത്തിൽ മൂന്ന് ഉപവിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതും ഒഴിവാക്കി. ഇനി മുതൽ മികച്ച സൗണ്ട് ഡിസൈനർക്കാകും പുരസ്കാരം ലഭിക്കുക. 50000 രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപയായി അവാർഡു തുക വർദ്ധിപ്പിക്കാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News