കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്ന് ഇന്ദിരയുടെ സഹോദരൻ

കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്ന് ഇന്ദിരയുടെ സഹോദരൻ സുരേഷ് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്തും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. മൃതദേഹം മോർച്ചറിയിൽ നിന്ന് ബലമായി കൊണ്ട് പോകുകയാണ് സമരക്കാർ ചെയ്തത്. ഇനി അത്തരമൊരു പ്രതിഷേധത്തിനില്ല. സർക്കാർ വിഷയത്തിൽ കൃത്യമായി ഇടപെട്ടിട്ടുണ്ട്. മന്ത്രിമാരുമായി സംസാരിച്ചുവെന്നും സർക്കാരിന്റെ ഇടപെടലിൽ തൃപ്തരാണെന്നും സുരേഷ് കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: “ഇന്ദിരയുടെ മൃതദേഹവുമായി കോൺഗ്രസ് നടത്തിയത് തെരഞ്ഞെടുപ്പ് നാടകം”: ഇടുക്കിയിലെ പ്രതിഷേധത്തിനെതിരെ വികെ സനോജ്

സംഭവത്തിൽ ഇന്നലെത്തന്നെ അടിയന്തര നടപടിക്ക് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് വീട്ടമ്മയുടെ മരണത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനിടെ സംഭവത്തിൽ അടിയന്തര യോഗം ചേരാനും പ്രദേശത്ത് പ്രത്യേകം ടീമിനെ നിയോഗിച്ച് പട്രോളിംഗും ശക്തിപെടുത്തുവാനും മുഖ്യ വനം മേധാവിക്ക് വനം മന്ത്രി നിര്‍ദേശം നല്‍കി. മരിച്ച ഇന്ദിരയുടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നഷ്ട പരിഹാരവും നല്‍കാന്നും മന്ത്രി നിര്‍ദേശിച്ചു. പ്രദേശത്ത് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചു.

Also Read: തിരുവനന്തപുരത്ത് ആണ്‍സുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News